ന്യൂഡൽഹി: രാജ്യം മുഴുവൻ സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തത്തിനാണെന്ന് നടി കൃതി കുൽഹാരി. വനിതാ സംവരണ ബിൽ ഇരുസഭകളിലും പാസായതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. നമ്മുടെ രാജ്യത്ത് അതിശകരമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തിന് ഇത് ചരിത്ര മുഹൂർത്തമാണ്. വരും വർഷങ്ങളിൽ ലിംഗ സമത്വമുള്ള അന്തരീക്ഷത്തിൽ വളരാൻ നമ്മുടെ വരും തലമുറകൾക്ക് സാധിക്കും. ഈയവസരത്തിൽ പാർലമെന്റിലേക്ക് ഞങ്ങളെ ക്ഷണിച്ച കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് ഹൃദയം നിറഞ്ഞ നന്ദിയറിയിക്കുകയാണെന്നും കൃതി കുൽഹാരി പ്രതികരിച്ചു. ഇന്ത്യൻ വനിതയായതിൽ ഞാൻ അഭിമാനിക്കുന്ന നിമിഷമാണിതെന്നായിരുന്നു നടി ഹൃഷിതാ ഭട്ടിന്റെ പ്രതികരണം. രാജ്യത്ത് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്നായിരുന്നു 2021ലെ വിശ്വസുന്ദരിയായ ഹർണാസ് സന്ധുവിന്റെ അഭിപ്രായം.