ഖലിസ്ഥാൻ ഭീകരവാദികളെ പിന്തുണച്ച ശുഭ്നീത് സിംഗ് എന്ന കനേഡിയൻ-പഞ്ചാബി ഗായകന്റെ മ്യൂസിക്ക് പരിപാടി സ്പോൺസർമാർ റദ്ദാക്കിയിരുന്നു. ഇന്ത്യൻ കമ്പനിയായ ബോട്ടായിരുന്നു പരിപാടി സ്പോൺസർ ചെയ്തത്. ഇതിന് പിന്നാലെ ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ അവസരം നഷ്ടപ്പെട്ടതിലുള്ള നിരാശ കുറിപ്പുമായി എത്തിയിരിക്കുകയാണ് ശുഭ്നീത് സിംഗ്. കഴിഞ്ഞ രണ്ട് മാസമായി താൻ തന്റെ ഇന്ത്യൻ പര്യടനത്തിനായി കഠിനമായി പരിശീലിക്കുകയായിരുന്നു. തന്റെ സംഗീതം ഒരു അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കുക എന്നത് എന്റെ ജീവിതത്തിന്റെ സ്വപ്നമായിരുന്നുവെന്നും ഗായകൻ പറയുന്നു. എന്നാൽ സമീപകാല സംഭവങ്ങൾ എന്റെ പുരോഗതിയെ തകർത്തു. ഞാൻ നിരാശനാണ്. ശുഭ്നീത് സിംഗ് ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു.
ആരുടേയും വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തന്നെ ‘ആഴത്തിൽ’ ബാധിച്ചതായി ഗായകൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ശുഭ്മാനെതിരെ വിമർശം രൂക്ഷമാവുകയും കൂട്ടത്തൊടെ അൺഫോളോ ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് നിരാശയും ക്ഷണാപണവും നിറഞ്ഞ് കുറിപ്പുമായി ഇയാൾ രംഗത്തെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ശുഭ്നീതിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഗായകനെ കളിയാക്കിക്കൊണ്ടും രൂക്ഷമായി വിമർശിച്ചു കൊണ്ടും നിരവധി കമന്റുകളാണ് കുറിപ്പിന് താഴെ നിറയുന്നത്. ഖലിസ്ഥാാൻ ഭീകതയൊട് രാജ്യം സന്ധിയില്ല. ഇത്തരക്കാർക്കുള്ള കൃത്യമായ മറുപടിയാണ് ഷോ റദ്ദ് ചെയ്തതിലൂടെ നൽകിയത് തുടങ്ങി നിരവധി പ്രതീകരണങ്ങളാണ് നിറയുന്നത്.