ന്യൂഡൽഹി: ആസിയാൻ രാജ്യങ്ങളോടൊപ്പമുള്ള സംയുക്ത സൈനികാഭ്യാസത്തിൽ ഭാരതവും പങ്കാളികളാകും. സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 30 വരെ റഷ്യയിലെ വ്‌ലാഡിവോസ്റ്റോക്കിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യൻ സൈന്യം ആരംഭിച്ചു. ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) അംഗരാജ്യങ്ങൾക്കിടയിൽ സഹകരണം വർദ്ധിപ്പിക്കുക, അറിവ് പങ്കിടൽ, പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് സൈനികാഭ്യസത്തിൽറെ പ്രാഥമിക ലക്ഷ്യം. ആസിയാൻ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ യോഗം ഇതേ വേദിയിൽ നടക്കും.
ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ ആസിയാൻ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക. ആസിയാന്റെ എക്‌സ്‌പേർട്ട് വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന രാജ്യമാണ് നിലവിൽ ഇന്ത്യ. ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങി എട്ട് രാജ്യങ്ങളും ഇതിൽ ഉൾപ്പെടും.
#IndianArmy contingent will participate for the first time in the Joint Exercise from 25 Sep to 30 Sep 23 at #Vladivostok, #Russia under the umbrella of #ASEAN Defence Ministers’ Meeting Plus Experts Working Group (ADMM plus EWG). The exercise is aimed to share expertise between… pic.twitter.com/0luUEssPFJ
— ADG PI – INDIAN ARMY (@adgpi) September 22, 2023
ആസിയാൻ കൂട്ടായ്മയ്‌ക്ക് ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിൽ സുപ്രധാന സ്ഥാനമാണ് ഉള്ളത്.
രാജ്യത്തിന്റെ ആക്റ്റ് ഈസ്റ്റ് പോളിസിയിൽ ആസിയാൻ പ്രധാന പങ്ക് വഹിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാഷ്‌ട്രങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവുമായ ബന്ധം ഉറപ്പിക്കുകയാണ് ഈ നയം ലക്ഷ്യമിടുന്നത്. അംഗ രാജ്യങ്ങളുമായുള്ള വ്യാപാര-സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുന്നതിനൊപ്പം ഇന്ത്യ-പസഫിക് മേഖലയിൽരാഷ്‌ട്രീയ സ്വാധീനം വർദ്ധിപ്പിക്കുന്നതിന് ഇത് ഇന്ത്യയ്‌ക്ക് സഹായകരമാകും.
ആസിയാനിൽ ഇന്ത്യയുടെ സൈനികാഭ്യാസം അംഗരാജ്യങ്ങളുമായുള്ള പ്രതിരോധ, സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുകയെന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് ശക്തി പകരും. ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സഹകരണം എന്നിവ സുസ്ഥിരമാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്കും ഇത് മുൽകൂട്ടാകും.