ദേഷ്യം വരാത്തവരായി ആരാണുള്ളത് അല്ലേ. ദേഷ്യം വരുന്നത് തെറ്റല്ല, എന്നാൽ നിയന്ത്രിക്കാൻ കഴിയാത്തത് തെറ്റ് തന്നെയാണ്. ചില ആഹാരങ്ങൾ വഴി നമ്മുക്ക് ഒരുപരിധി വരെ കോപത്തെ പിടിച്ച് നിർത്താവുന്നതാണ്.
ദേഷ്യം ശമിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഡാർക്ക് ചോക്ലേറ്റ് – ഡാർക്ക് ചോക്ലേറ്റിന്റെ മണവും സ്വാദും മാനസികാവസ്ഥ മെച്ചപ്പെട്ടതാക്കുന്നു
പുളിപ്പിച്ച ഭക്ഷണങ്ങൾ – തൈര് പോലുള്ള പുളിപ്പിച്ചവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ഹോർമോണായ സെറോടോണിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി ദേഷ്യത്തെ ശമിപ്പിക്കാൻ കഴിയും.
നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണം – ഫൈബർ അടങ്ങിയ മ്യൂസ്ലി, ഓട്സ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും
ഡ്രൈ ഫ്രൂട്ട്സ് – മാനസികാവസ്ഥ വർദ്ധിപ്പിക്കുന്ന സെറോടോണിൻ ഹോർമോൺ ഉത്പാദിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയ ആഹാരം ശീലമാക്കുക. നാരുകളും പ്രോട്ടീനും നിറഞ്ഞ ഡ്രൈഫ്രൂട്ടുകളിലും നട്സുകളിലും ഇത് അടങ്ങിയിട്ടുള്ളതിനാൽ ഇവ ദേഷ്യം ശമിപ്പിക്കും.
വാഴപ്പഴം – വാഴപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും മാനസികാവസ്ഥ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു
ദേഷ്യം തോന്നുമ്പോൾ കഴിക്കരുതാത്ത ഭക്ഷണങ്ങൾ
കഫീൻ– ഉത്തേജകങ്ങൾ അടങ്ങിയ ഭക്ഷണപാനീയങ്ങളായ കോഫി, എനർജി ഡ്രിങ്കുകൾ, ബ്ലാക്ക് ടീ, ചില സോഡകൾ എന്നിവ ദേഷ്യത്തെ വർദ്ധിപ്പിക്കും. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് വഴി ഉത്കണ്ഠ, അസ്വസ്ഥത, ക്ഷോഭം എന്നിവ വർദ്ധിപ്പിക്കും. കഫീന് ഉറക്ക രീതികളിൽ ഇടപെടാനും കഴിയും. മാനസികാവസ്ഥയെ വഷളാക്കാൻ ഇത് കാരണമാകും
പഞ്ചസാര- മിഠായികൾ, ചോക്ലേറ്റുകൾ, മധുരപാനീയങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയ ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ദ്രുതഗതിയിലുള്ള ഏറ്റക്കുറച്ചിലുകൾക്ക് ഇത് കാരണമാകും.
ഫാസ്റ്റ് ഫുഡ്– അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ മാനാസികാവസ്ഥയെ ബാധിക്കും.
മദ്യം- നെഗറ്റീവ് ചിന്തകളെ ത്വരിതപ്പെടുത്താൻ മദ്യത്തിന് കഴിയും. മാനസികാവസ്ഥ മോശമാക്കാനും ഇത് കാരണമാകുന്നു.
എരിവുള്ള ഭക്ഷണങ്ങൾ- എരിവുള്ള ഭക്ഷണങ്ങൾ ശരീര താപനിലയിൽ വർദ്ധിക്കാൻ കാരണമാകും.