കൊച്ചി: ഇരുനില കെട്ടിടത്തിന്റെ മുകളിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടി പിടികൂടി. മട്ടാഞ്ചേരി ബാങ്ക് ജംഗ്ഷനിൽ അടച്ചിട്ട കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് പൂർണ വർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു ചെടികൾ വളർത്തിയിരുന്നത്. കഞ്ചാവ് ചെടി വളർത്തിയ ആളെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.