മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് മൻമോഹൻ സിംഗിന് ആശംസകൾ നേർന്നത്.
1932 സെപ്റ്റംബർ 26ന് അവിഭക്ത പഞ്ചാബിലെ ഗാഹിലാണ് മൻമോഹൻ സിംഗ് ജനിച്ചത്. സമ്പത്തിക വിദ്ഗ്ദനായ സിംഗ്, 1976 മുതൽ 80 വരെ റിസർവ് ബാങ്ക് ഡയറക്ടറായും 1982 മുതൽ 85 വരെ റിസർവ് ബാങ്ക് ഗവണർറായും പ്രവർത്തിച്ചിരുന്നു. 1991 ൽ കേന്ദ്ര ധനകാര്യ മന്ത്രിയായും 2004 മുതൽ 2014 വരെ രണ്ട് തവണ ഭാഗതത്തിന്റെ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.