ചെന്നൈ - തിരുപ്പതി തിരുമല ദേവസ്ഥാനത്തേയ്ക്കുള്ള ദൂരം കുറയുന്നു; ഇനി ഒന്നര മണിക്കൂർ യാത്ര മാത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെന്നൈ – തിരുപ്പതി തിരുമല ദേവസ്ഥാനത്തേയ്‌ക്കുള്ള ദൂരം കുറയുന്നു; ഇനി ഒന്നര മണിക്കൂർ യാത്ര മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 12:25 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ചെന്നൈയിൽ നിന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം ക്ഷേത്രത്തിലേയ്‌ക്കുള്ള ദൂരം കുറയുന്നു. ചെന്നൈയെയും വിജയവാഡയെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസ് വഴി ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് 95 മിനിറ്റിനുള്ളിൽ ഇനി തിരുപ്പതിയിലെത്തിച്ചേരാവുന്നതാണ്. തരുപ്പതി ക്ഷേത്രത്തിന് ഒമ്പത് കിലോമീറ്റർ അടുത്തുള്ള റെയിൽവേ സ്റ്റേഷനായ റെനിഗുണ്ടയിലൂടെയാണ് പുതിയ വന്ദേഭാരത് കടന്നു പോകുന്നത്.  ദേവസ്ഥാനത്തെത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി വിജയവാഡയ്‌ക്കുള്ള പതിവുപാതയിൽ നിന്നു മാറി റെനിഗുണ്ട വഴിയാണ് പുതിയ വന്ദേഭാരതിന്റെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ചെന്നൈയിൽ നിന്നും വിജയവാഡയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ, ചെന്നൈ-തിരുപ്പതി എന്നിവിടങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും. ഇതോടെ തിരുപ്പതി ദേവസ്ഥാനത്തേക്കുള്ള ഭക്തജനങ്ങളുടെ യാത്ര ക്ലേശവും കുറയുകയാണ്. ചെന്നൈയ്‌ക്കും റെനിഗുണ്ടയും തമ്മിൽ 136.6 കിലോമീറ്റർ ദൂരമാണ് ഉള്ളത്. പുതിയ വന്ദേഭാരത് ട്രെയിൻ ഒരു മണിക്കൂർ 35 മിനിറ്റിനുള്ളിൽ റെനിഗുണ്ട സ്‌റ്റേഷനിൽ എത്തും. നേരത്തെ ഇതുവഴി പോയിരുന്ന ട്രെയിനുകൾ ചെന്നൈയിൽ നിന്ന് റെനിഗുണ്ടയിലെത്താൻ രണ്ട് മണിക്കൂറും 40 മിനിട്ട് വരെ സമയമെടുത്തിരുന്നു. സ്വകാര്യ ബസുകളിലോ സർക്കാർ ബസുകളിലോ റോഡ് മാർഗമുള്ള യാത്രയ്‌ക്ക് കുറഞ്ഞത് നാല് മണിക്കൂറോളം വേണ്ടി വന്നിരുന്നു.

ചൊവ്വാഴ്ചകൾ ഒഴികെ ആഴ്ചയിൽ ആറ് ദിവസം ചെന്നൈ- വിജയവാഡ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ട്രെയിൻ 7.10ന് റെനിഗുണ്ടയിലെത്തും. മടക്കയാത്രയിൽ രാത്രി 8. 5ന് ട്രെയിൻ റെനിഗുണ്ടിൽ എത്തും. രാത്രി 10 മണിയോടെ ചെന്നൈ സെൻട്രലിൽ ട്രെയിൻ എത്തിച്ചേരും. ചെയർകാറിന് 520 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിൽ 1,005 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

 

Tags: VANDEBHARATHThiruppathi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies