ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. സൺപിക്‌ച്ചേഴ്‌സിന്റെ ബാനറിൽ നിർമ്മിച്ച ജയിലർ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫിൽ നിന്ന് 500 കോടിക്ക് മുകളിൽ നേടിയിരുന്നു. ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ആഘോഷങ്ങൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഒടിടി റിലീസിലും വലിയ പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോൾ ജയിലറിന് രണ്ടാം ഭാഗം വരുമെന്ന വാർത്തകളാണ് സജീവമാകുന്നത്.
After the historic success of superstar #Rajinikanth‘s #Jailer, director #NelsonDilipkumar has been paid a whopping sum of ₹55 cr as advance for #Jailer2. #Thalaivar170 with #TJGnanavel #Thalaivar171 with #LokeshKanagaraj
Post completion of above films, Nelson Dilipkumar’s… pic.twitter.com/3NqWlpdmD4
— Manobala Vijayabalan (@ManobalaV) September 26, 2023
“>
ജയിലറിന്റെ രണ്ടാം ഭാഗം വരുമെന്ന് ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലൻ ട്വീറ്റിലൂടെ അറിയിച്ചിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് സംവിധായകൻ നെൽസൺ അഡ്വാൻസ് തുക കൈമാറിയെന്നും മനോബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. 55 കോടിയാണ് അഡ്വാൻസ് ആയി നൽകിയത്. തലൈവർ 170, തലൈവർ 171 എന്നീ ചിത്രങ്ങൾക്ക് ശേഷം ജയിലർ2 പ്രഖ്യാപിക്കുമെന്നും അനിരുദ്ധ് തന്നെയായിരിക്കും ചിത്രത്തിനായി സംഗീതങ്ങൾ ഒരുക്കുകയെന്നും മനോബാല പറയുന്നുണ്ട്. അതേസമയം ജയിലർ 2-ൽ വിനായകൻ ഉണ്ടാവില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ആദ്യ ഭാഗത്തിൽ വിനായകൻ മരിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.