കൊറോണയേക്കാൾ 20 മടങ്ങ് മാരകമായ രോഗത്തിന്റെ ഭീഷണിയിലാണ് ലോകമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന . ഡിസീസ് എക്‌സിന്റെ കാര്യത്തിൽ മുൻകരുതൽ എടുത്തില്ലെങ്കിൽ അത് നാശം വിതയ്‌ക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു .
പുതിയ രോഗാണു വൈറസോ ബാക്ടീരിയയോ ഫംഗസോ എന്നു സ്ഥിരീകരണമില്ല. രോഗത്തിനെതിരെ ചികിത്സകളൊന്നും നിലവിൽ ഇല്ലെന്നതും ആശങ്കയാണ്. 1918–20 കാലഘട്ടത്തിൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂ പോലെ കടുപ്പമേറിയതാകും ‘ഡിസീസ് എക്സ്’ എന്നാണു കരുതുന്നത്. അന്നു ലോകമാകെ 50 ദശലക്ഷം ആളുകളാണു മരിച്ചത്. അതുപോലെ ഭീകരമാകും പുതിയ രോഗവും.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ കഴിയുന്ന ഒരു രോഗമാണിതെന്നാണ് സൂചന .
ഡിസീസ് എക്സ് ഒരു ആഗോള ദുരന്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. ലോകം ഒരു വലിയ വാക്സിനേഷൻ കാമ്പെയ്‌നിനായി തയ്യാറെടുക്കുകയും റെക്കോർഡ് സമയത്ത് ഡോസുകൾ നൽകുകയും വേണം, ലോകത്തിൽ എവിടെയെങ്കിലും ഇത് രൂപം കൊള്ളാം, താമസിയാതെ അല്ലെങ്കിൽ പിന്നീട് ആർക്കെങ്കിലും അസുഖം അനുഭവപ്പെടാൻ തുടങ്ങും. –
ഇതുവരെ ശാസ്ത്രജ്ഞർ ആകെ 25 വൈറസ് ഫാമിലിയെയാണു തിരിച്ചറിഞ്ഞിട്ടുള്ളത്. എന്നാൽ തിരിച്ചറിയപ്പെടാത്ത ഒരു ദശലക്ഷത്തിലേറെ വേരിയന്റുകളുണ്ട്. ഒരു സ്പീഷിസിൽനിന്നു മറ്റൊന്നിലേക്ക് രോഗം പരത്താൻ ശേഷിയുള്ളവയും കൂട്ടത്തിലുണ്ടാകും – യുകെ വാക്സീൻ ടാസ്ക് ഫോഴ്സ് മേധാവിയായിരുന്ന ആരോഗ്യവിദഗ്ധ കേറ്റ് ബിങ്ങാം പറഞ്ഞു.’ഡിസീസ് എക്‌സി’ന് നിലവിൽ അംഗീകൃത വാക്സിൻ ഇല്ലെന്നും ബിങ്ങാം പറയുന്നു.