റെക്കോർഡുകളുടെ പെരുമഴ; ടി20 യിലെ ഏറ്റവും വലിയ സ്‌കോർ അടിച്ചുകൂട്ടി നേപ്പാൾ; യുവരാജിന്റെയും രോഹിത്തിന്റെയും റെക്കോർഡുകളും ഇനി പഴങ്കഥ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റെക്കോർഡുകളുടെ പെരുമഴ; ടി20 യിലെ ഏറ്റവും വലിയ സ്‌കോർ അടിച്ചുകൂട്ടി നേപ്പാൾ; യുവരാജിന്റെയും രോഹിത്തിന്റെയും റെക്കോർഡുകളും ഇനി പഴങ്കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 11:57 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം മംഗോളിയക്കെതിരായ മത്സരത്തിൽ റെക്കോർഡുകളുടെ പെരുമഴ തീർത്ത് നേപ്പാൾ. അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും വലിയ സ്‌കോർ, ഏറ്റവും വലിയ വിജയം, ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി, സെഞ്ച്വറി നേട്ടങ്ങളാണ് ഈ ഒറ്റ മത്സരത്തിൽ പിറന്നത്. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി നിർദ്ദിഷ്ട 20 ഓവറിൽ 314 റൺസാണ് നേപ്പാൾ അടിച്ചുകൂട്ടിയത്. 2019ൽ അയർലാൻഡിനെതിരെ അഫ്ഗാൻ കുറിച്ച 278 എന്ന റെക്കോർഡ് സ്‌കോറാണ് നേപ്പാൾ തകർത്തത്.

ടി20 ക്രിക്കറ്റിൽ യുവരാജ് സിംഗ് കുറിച്ച വേഗത്തിലുള്ള അർദ്ധ സെഞ്ച്വറി എന്ന റെക്കോർഡും ഈ മത്സരത്തോടെ പഴങ്കഥയായി. കേവലം 9 പന്തിൽ അർദ്ധ ശതകം നേടിയാണ് നേപ്പാളിന്റെ ദീപേന്ദ്ര സിംഗ് ഐരി, യുവരാജിന്റെ റെക്കോർഡിനെ മറികടന്നത്. 2007 ടി20 ലോകകപ്പിലാണ് യുവരാജ് 12 പന്തിൽ 50 എന്ന റെക്കോർഡ് കുറിച്ചത്. പിൽക്കാലത്ത് വിൻഡീസ് താരം ഗെയിലും ഈ റെക്കോർഡിനൊപ്പം എത്തിയിരുന്നു.

അന്താരാഷ്‌ട്ര ടി20 യിൽ വേഗത്തിലുള്ള സെഞ്ച്വറി എന്ന റെക്കോർഡ് ഇതിന് മുൻപ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും സൗത്ത് ആഫ്രിക്കൻ താരം ഡേവിഡ് മില്ലറിന്റെയും പേരിലായിരുന്നു. 35 പന്തിൽ 100 തികച്ചാണ് ഇവർ റെക്കോർഡ് പങ്കിട്ടിരുന്നത്. എന്നാൽ ഇന്നത്തെ നേപ്പാൾ- മംഗോളിയ മത്സരത്തിൽ അതും തിരുത്തപ്പെട്ടു. 34 പന്തിൽ 100 നേടി നേപ്പാളിന്റെ കുശൽ മല്ലയാണ് പുതിയ റെക്കോർഡ് കുറിച്ചിരിക്കുന്നത്.

ടി20 ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡും ഈ മത്സരത്തോടെ തിരുത്തപ്പെട്ടു. മംഗോളിയക്കെതിരെ 273 റൺസിന്റെ വിജയമാണ് നേപ്പാൾ നേടിയത്. നേപ്പാൾ ഉയർത്തിയ 314 എന്ന സ്‌കോർ പിന്തുടർന്ന മംഗോളിയ 13.1 ഓവറിൽ 40 ഓൾഔട്ട് ആകുകയായിരുന്നു. 2007 ൽ കെനിയയ്‌ക്കെതിരെ ശ്രീലങ്ക നേടിയ 172 റൺസ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

ടി20 ൽ റാങ്കിംഗിൽ 17-ാം സ്ഥാനക്കാരാണ് നേപ്പാൾ. അന്താരാഷ്‌ട്ര തലത്തിലെ മംഗോളിയയുടെ കന്നി മത്സരമാണ് ഇന്ന് നടന്നത്.

 

Tags: nepalYUVRAJrohit sharmaIndia
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies