നേതൃത്വത്തിന് അനഭിമതരായവരെ വെട്ടിനിരത്താൻ കരുനീക്കം; ഷൈലജയ്ക്കും ആരിഫിനും പണി വരുന്നുണ്ട്; എംഎൽഎമാരെ ലോക്‌സഭയിൽ മത്സരിപ്പിച്ചേക്കും; തലപുകച്ച് സിപിഎം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേതൃത്വത്തിന് അനഭിമതരായവരെ വെട്ടിനിരത്താൻ കരുനീക്കം; ഷൈലജയ്‌ക്കും ആരിഫിനും പണി വരുന്നുണ്ട്; എംഎൽഎമാരെ ലോക്‌സഭയിൽ മത്സരിപ്പിച്ചേക്കും; തലപുകച്ച് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 05:42 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിലൂടെ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അനഭിമതരായവരെ ഒതുക്കാനുള്ള കരുനീക്കം ശക്തമെന്ന് സൂചന. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള കെ.കെ ഷൈലജയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും എ.എം ആരിഫിന് സ്ഥാനാർത്ഥിത്വം നിഷേധിക്കാനും കരുനീക്കം നടക്കുകയാണ്. കൊല്ലത്ത് മുസ്ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് ആരിഫിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റിനിർത്താനും ചരടുവലി നടക്കുന്നതായി പാർട്ടി വൃത്തങ്ങളിൽ തന്നെ അടക്കം പറച്ചിലുണ്ട്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൽ നിന്നും വിജയിച്ച ഏക അംഗമായ ആലപ്പുഴയിൽ നിന്നുള്ള ആരിഫിന്റെ വളർച്ച ആലപ്പുഴയിലെ പാർട്ടിയെ ഒരു നേതാവിന്റെ കീഴിൽ അണിനിരത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന നിരീക്ഷണം ചില സംസ്ഥാന നേതാക്കൾക്കുണ്ട്. സംസ്ഥാന സെക്രട്ടറിയുടെ അടുപ്പക്കാരനായ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആരിഫിന്റെ സ്ഥാനാർത്ഥിത്വം ഒഴിവാക്കാനായുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇരവിപുരം എം.എൽ.എ എം നൗഷാദിനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കാനാണ് ആലോചന.

അടുത്തടുത്ത രണ്ട് മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും കൊല്ലം പിടിക്കാൻ നൗഷാദിലൂടെ ആകുമെന്നും വാദം സ്ഥാനാർഥി നിർണ്ണയ വേളയിൽ ഉയർത്തും. തന്ത്രം വിജയിച്ചാൽ വി.എസ് പക്ഷത്തുനിന്നും ഔദ്യോഗികപക്ഷത്തെ ചിലരുടെ വിശ്വസ്തയായി മാറിയ കേന്ദ്രകമ്മറ്റി അംഗം സി.എസ് സുജാതയുടെ പേരാകും ഇക്കുറി ആലപ്പുഴയിലേക്ക് ഒരു വിഭാഗം ഉയർത്തികാട്ടുക.

മട്ടന്നൂർ നിയമസഭ മണ്ഡലത്തിൽ എംഎൽഎയായ ഷൈലജയെ കണ്ണൂർ ലോക്‌സഭ മണ്ഢലത്തിൽ നിന്ന് മത്സരിപ്പിക്കാനും ആലോചനയുണ്ട്.
എം.എൽ.എ മാരെ മത്സരിപ്പിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്നത് തിരിച്ചടി ആകുമെന്ന വാദമുഖം ചർച്ചകളിൽ ഉയരാനിടയുണ്ട്. എന്നാൽ മട്ടന്നൂരിലെ ഉപതെരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്നും അതിലൂടെ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ കറ കഴുകികളയാമെന്നുമുള്ള ന്യായമാകും എതിർപക്ഷത്തിനുള്ള മറുപടിയായി നൽകുക. ഇതേ സമയം പത്തനംതിട്ടയിൽ നിന്നും മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പേരാകും ഉയർന്നുവരുക.

Tags: CPIMthomas issacPinarayi Vijayankk shylajaAN arif
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies