മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ നേരിടുന്ന ഓസ്‌ട്രേലിയയെ തളര്‍ത്തി കനത്ത ചൂടും.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ മികച്ച നിലയിലാണ്. ബാറ്റിംഗിനിടെ ചൂട് സഹിക്കാനാകാതെ ഐസ് പാക്കും തലയില്‍ വച്ചിരിക്കുന്ന സ്റ്റീവന്‍ സ്മിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
34 ഓവറില്‍ 250 റണ്‍സെന്ന നിലയിലാണ് ഓസിസ്. അവസാന ഏകദിനം വിജയിച്ച് വലിയൊരു നാണക്കേടില്‍ നിന്ന് തടിതപ്പുകയാണ് അവരുടെ ലക്ഷ്യം. 56 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 96 റണ്‍സെടുത്ത മിച്ചല്‍മാര്‍ഷും സ്റ്റീവന്‍ സ്മിത്ത് (74) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍.
മാര്‍നസ് ലംബുഷെയ്‌നും അലക്‌സ് ക്യാരിയുമാണ് ക്രീസില്‍. സിറാജും കുല്‍ദീപും പ്രസീദ് കൃഷ്ണയും ഓരോ വിക്കറ്റു വീതം നേടി. കമ്മിന്‍സ് അടക്കമുള്ള പ്രധാന താരങ്ങള്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ മടങ്ങിയെത്തിയപ്പോള്‍ നായകന്‍ രോഹിതും കോഹ്‌ലിയും അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ഇന്ത്യന്‍ നിരയിലും മടങ്ങിയെത്തി.
Garmi hay bhai gami hay chair out for smith#INDVSAUS #3RDODI pic.twitter.com/a3EtMl4G7P
— Fantasy Predictor Guruji (@REALRAEESJADA) September 27, 2023
“>