ഒരു പാത്രം ചോറില്‍ ഒരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്നു പറയരുത്...! ഇ.ഡിയുടെ ഉദ്ദശ്യങ്ങള്‍ ഇവിടെ വിജയിക്കില്ല; ഇവിടെയുള്ളത് വേറിട്ടൊരു സംസ്‌കാരം: മുഖ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു പാത്രം ചോറില്‍ ഒരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്നു പറയരുത്…! ഇ.ഡിയുടെ ഉദ്ദശ്യങ്ങള്‍ ഇവിടെ വിജയിക്കില്ല; ഇവിടെയുള്ളത് വേറിട്ടൊരു സംസ്‌കാരം: മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 08:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; ഒരു പാത്രം ചോറില്‍ ഒരു കറുത്ത വറ്റുണ്ടെങ്കില്‍ ആകെ മോശമാണെന്നു പറയരുത്, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിയുടെ അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഇങ്ങനെ. ഒരു വലിയ പാത്രത്തില്‍ ചോറുണ്ട്. അതില്‍ ഒരു കറുത്ത വറ്റുണ്ട് എന്ന് വിചാരിക്കുക. ആ കറുത്ത വറ്റെടുത്തിട്ട് ഇത് മോശം ചോറാണെന്ന് പറയാനാകുമോ? കഴിക്കാത്തവര്‍ ആ കറുത്ത വറ്റെടുത്ത് കളയുക. നമ്മുടെ കേരളത്തിലെ സഹകരണ പ്രസ്ഥാനം വലിയ സംഭാവനകള്‍ നാടിനു ചെയ്യുന്നവരാണ്.

അതിനകത്ത് സാധാരണ ഗതിയില്‍നിന്ന് വഴിവിട്ടു സഞ്ചരിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണം. അതില്‍ അഭിപ്രായ വ്യത്യാസമില്ല.” മുഖ്യമന്ത്രി പറഞ്ഞു.സഹകരണ മേഖലയെ തകര്‍ക്കാനാണ് ശ്രമം. തെറ്റു ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കും. ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

”സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ തടയാന്‍ 50 വര്‍ഷം പഴക്കമുള്ള നിയമങ്ങള്‍ പരിഷ്‌കരിച്ചു. ബാങ്കിനെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാനാണ് സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ പോലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായി ഇടപെട്ടു. ഈ കേസില്‍ 26 പ്രതികളാണുള്ളത്. 18 എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇ.ഡി വന്നത്. എന്തായാലും ഇ.ഡിയുടെ ലക്ഷ്യം വിജയിക്കാന്‍ പോകുന്നില്ല.

ഇ.ഡിയുടെ അന്വേഷണത്തെക്കുറിച്ച് എനിക്കൊന്നും പറയാന്‍ കഴിയില്ലല്ലോ. ഞാന്‍ പറയുന്നത് എന്റെ പക്കലുള്ള വിവരങ്ങളാണ്. ഇ.ഡിക്ക് പല ഉദ്ദേശ്യങ്ങളുമുണ്ടാകും. അതെല്ലാം നടക്കട്ടെ. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കണ്ണനൊക്കെ പറയുന്നത് നാം കേട്ടല്ലോ. അതുകൊണ്ടൊന്നും അവരുടെ ഉദ്ദേശ്യം ഇവിടെ വിജയിക്കുമെന്ന് കരുതേണ്ടതില്ല. അവര്‍ പല ഉദ്ദേശ്യങ്ങളോടെയും ഇവിടെ ഇടപെടുന്നുണ്ട്. ആ ഉദ്ദേശ്യമൊന്നും സഫലമാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല എന്നത് വസ്തുതയാണ്.

കാരണം, ഇവിടെയുള്ളത് വേറിട്ടൊരു സംസ്‌കാരമാണ്. അത് അവര്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള സംസ്‌കാരമല്ല. ചില ആളുകളെ എടുത്തിട്ട് അവര്‍ക്ക് ബെനാമികളുണ്ടെന്ന് പറഞ്ഞാല്‍, ഇല്ല എന്നുള്ളത് സമൂഹത്തിന് അറിയാമല്ലോ. അവര്‍ മറ്റു പലരെയും കണ്ടിട്ടു വരുന്നതുകൊണ്ട്, ബെനാമി ഇല്ല എന്ന കാര്യം അത്ര പെട്ടെന്ന് മനസ്സിലാകില്ല. പലയിടത്തും കണ്ടതെല്ലാം ഇവിടെയും ഉണ്ടാകുമെന്നാണ് അവര്‍ വിചാരിക്കുന്നത്. പക്ഷേ, തൊട്ടുനോക്കുമ്പോഴാണ് അവിടേക്കൊന്നും എത്തുന്നില്ലെന്ന് മനസ്സിലാകുന്നത്.

 

Tags: statementcm Pinarai vijayankaruvannoor bank case
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies