ഇനി വയ്യ...! കോഹ്‌ലിയോട് കൊമ്പുകോര്‍ത്ത അഫ്ഗാന്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; നവീന്‍ ഉള്‍ ഹഖിന്റെ തീരുമാനം 24-ാം വയസില്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി വയ്യ…! കോഹ്‌ലിയോട് കൊമ്പുകോര്‍ത്ത അഫ്ഗാന്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; നവീന്‍ ഉള്‍ ഹഖിന്റെ തീരുമാനം 24-ാം വയസില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 10:37 am IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായി ഉടക്കിട്ട് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ അഫ്ഗാന്റെ യുവതാരം നവീന്‍ ഉള്‍ ഹഖ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് പ്രഖ്യാപനം. ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായ നവീന്‍ കളിക്കളത്തിലും സോഷ്യല്‍ മീഡിയയിലും വിരാടുമായി കൊമ്പുകോര്‍ത്തിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള പോരാട്ടത്തിനിടെ വിരാട് കോഹ്‌ലിയുമായി കൊമ്പുകോര്‍ത്തത് വലിയ വിവാദമായിരുന്നു. മത്സരശേഷം കോഹ്‌ലിക്ക് ഹസ്തദാനം നൽകുമ്പോൾ ഇരുവരും വീണ്ടും വാക് പോര് നടത്തിയത്.

മാസങ്ങളായി അലട്ടുന്ന കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിനെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. പരിക്കിനെ തുടര്‍ന്ന് നവീന് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കളിച്ചിരുന്നില്ല. പിന്നീട് ഇംഗ്ലണ്ടില്‍ നവീന്‍ ശസ്‌ക്രക്രിയക്ക് വിധേയനായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഏകദിന ക്രിക്കറ്റ് മതിയാക്കുന്നത്.

ടി20 ക്രിക്കറ്റിലായിരിക്കും ഇനി താന്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും കരിയര്‍ നീട്ടിയെടുക്കണമെങ്കില്‍ ഏകദിന ക്രിക്കറ്റ് ഉപേക്ഷിക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും നവീന്‍ വ്യക്തമാക്കി. ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള കായികക്ഷമത തെളിയിക്കാനായത് ഭാഗ്യമാണെന്നും നവീന്‍ പറഞ്ഞു.2016-ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ താരം അരങ്ങേറിയത്. 7 ഏകദിനത്തില്‍ 25.42 ആവറേജില്‍ 14 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2021 മുതല്‍ താരം ഏകദിനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമാണ് 24-വയസുകാരന്‍.

ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ഏഴിന് ബംഗ്ലാദേശിനെതിരെയാാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. 11നാണ് ഇന്ത്യക്കെതിരായ അഫ്ഗാനിസ്ഥാന്റെ മത്സരം.ലോകകപ്പ് സന്നാഹമത്സരം കളിക്കാനായി തിരുവനന്തപുരത്തെത്തിയ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഭാഗമാണ് നവീന്‍.

Tags: AfghanistanWORLD CUPodiNaveen-ul-Haqretire
ShareTweetSendShare

More News from this section

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! യുവാക്കൾക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies