മോഹന്‍ലാല്‍-മുരളിഗോപി-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം എമ്പുരാനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകള്‍ ഇരു കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാളെ ചിത്രത്തിന്റേതായി ഒരു അപ്‌ഡേറ്റുണ്ടാകുമെന്നാണ് സൂചന.
ഫാന്‍ പേജുകളിലും വിവിധ സിനിമ പേജുകളിലും ഇതിന്റെ സൂചനകള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെയും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. നിലവില്‍ സിനിമയുടെ ലോക്കേഷന്‍ നിര്‍ണയമടക്കം നടക്കുന്നതായാണ് വിവരം.
സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Biggie #Empuraan Update Tomorrow🦉🔥 pic.twitter.com/scmWtaL5jt
— MalayalamReview (@MalayalamReview) September 28, 2023
“>
#Empuraan Update Tomorrow 🔥#L2E #Mohanlal #L2 #Prithviraj pic.twitter.com/VNoYqT5lpE
— Arjun (@ArjunVcOnline) September 28, 2023
“>