തൃശൂർ: ഗർഭിണിക്ക് രക്തം മാറി നൽകിയാതായി പരാതി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി റുഖ്സാനക്കാണ് രക്തം മാറി നൽകിയത്. പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് സംഭവം. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസറ്റീവ് രക്തമാണ് യുവതിക്ക് നൽകിയത്. ഗർഭിണിയായ യുവതി തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ മലപ്പുറം ഡിഎംഒ റിപ്പോർട്ട് തേടി.
അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തം ാമറി നൽകിയതിന് പിന്നാലെ രോഗി മരിച്ചിരുന്നു. സർക്കാർ ഡോക്ടർമാരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയിലാണ് പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.