ഏറെ നാളായി സിനിമാസ്വാദകർ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനുമായി ആരാധകർ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. സിനിമയുടെ പരമപ്രധാനമായ അപ്ഡേറ്റ് നാളെ വൈകുന്നേരം അഞ്ച് മണിക്ക് ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി. സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. പോസ്റ്റിൽ മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ആശീർവാദ് സിനിമാസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ അക്കൗണ്ടുകളും ടാഗ് ചെയ്തിട്ടുണ്ട്.
സിനിമയുടെ ഷൂട്ടിംഗ് എന്ന് തുടങ്ങുമെന്ന ചർച്ചകൾ കഴിഞ്ഞ കുറേ നാളായി വ്യാപകമായി ആരാധകർക്കിടയിലെ ചർച്ചാ വിഷയാമണ്. ഇന്നലെ പൃഥ്വിരാജിന്റെ ഔദ്യോഗിക നെറ്റ് വർക്ക് പേജായ ‘Poffactio’ വഴി പുത്തൻ അപേഡേറ്റിന്റെ സൂചന നൽകിയിരുന്നു. പൃഥിരാജും പ്രഭാസും ഒന്നിക്കുന്ന സലാറിന്റെയും എമ്പുരാന്റെയും ഫോട്ടോകൾ വെച്ച് ഫേസ്ബുക്ക് കവറും മാറ്റിയിരുന്നു. ഇതിന് പിന്നാലെ എന്തായിരിക്കും ആ അപ്ഡേറ്റ് എന്നായിരുന്നു സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇതിന് പിന്നാലെയാണ് അടുത്ത അപ്ഡേറ്റുമായി മുരളി ഗോപി രംഗത്തെതത്തിയിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ലഭിച്ച എമ്പുരാനെ കുറിച്ചുള്ള ചർച്ചകൾ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.