കൊച്ചി : അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ.അരവിന്ദാക്ഷൻ അമ്മയുടെ പേരിൽ 63.56 ലക്ഷം നിക്ഷേപിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ അതാണ് കമ്യൂണിസമെന്ന് പരിഹസിച്ച് നടൻ ജോയ് മാത്യൂ . ‘ പെറ്റതള്ളയ്ക്ക് തൊണ്ണൂറാം വയസിൽ 60 ലക്ഷം ഡെപ്പോസിറ്റിട്ട് നൽകുന്ന മകൻ , കമ്യൂണിസം ഡാ ‘ എന്നാണ് ജോയ് മാത്യൂവിന്റെ കുറിപ്പ് .
കുറിപ്പിന് താഴെ പലരും അതാണ് ഒരു മകന്റെ സ്നേഹമെന്നും , അത്രയും കരുതലാണ് ആ മകനുള്ളതെന്നുമൊക്കെ പരിഹസിക്കുന്നുണ്ട് .പെരിങ്ങടൂർ സഹകരണബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടിൽ 63,56,460 രൂപയുടെ നിക്ഷേപമുണ്ട്. കാർഷികപെൻഷനായി പ്രതിമാസം ലഭിക്കുന്ന 1600 രൂപ മാത്രമാണ് അമ്മയുടെ വരുമാനമാർഗം. മകൻ എന്നപേരിൽ ശ്രീജിത്ത് എന്നയാളെയാണ് അവകാശിയായി ചേർത്തിരിക്കുന്നത്.