നാഗ്പൂർ: കോഫി മേക്കറിൽ സ്വർണം കടത്താൻ ശ്രമം. നാഗ്പൂർ വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരനിൽ നിന്നും 2.10 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.
ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. സഹയാത്രക്കാരുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. 3,497 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്.