ആലപ്പുഴ: ഹരിപ്പാട് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിന്റെ വീടിന് നേരെ ആക്രമണം. കുമാരപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രാജി സുമേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രാജിക്ക് പരിക്കേറ്റു. അതിക്രമത്തിന് പിന്നിൽ സിപിഎം ആണെന്നാണ് സൂചന.
വീടിന് മുന്നിൽ ഉണ്ടായിരുന്ന വാഹനം അക്രമികൾ തല്ലിത്തകർത്തിരുന്നു. ഭർത്താവിന്റെ ഓട്ടോറിക്ഷയാണ് സായുധ സംഘം തകർത്തത്. തുടർന്ന് രാജിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. പരിക്കേറ്റ രാജിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.