എന്താണ് 'സങ്കൽപ് സപ്താഹ്'? എ.ബി പ്രോഗ്രാമിലൂടെ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ത്? ജനങ്ങൾക്ക് നേട്ടമാകുന്നതെങ്ങിനെ?
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്താണ് ‘സങ്കൽപ് സപ്താഹ്’? എ.ബി പ്രോഗ്രാമിലൂടെ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ത്? ജനങ്ങൾക്ക് നേട്ടമാകുന്നതെങ്ങിനെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 01:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകൾക്കായി ‘സങ്കൽപ് സപ്താഹ്’ എന്ന പേരിൽ ഒരു ആഴ്ച നീണ്ടുനിൽക്കുന്ന സവിശേഷ പരിപാടിയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10 മണിക്ക് ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിലാണ് ‘സങ്കൽപ് സപ്താഹ’് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

എന്താണ് ‘സങ്കൽപ് സപ്താഹ്’?

ആസ്പിറേഷനൽ ബ്ലോക്ക്സ് പ്രോഗ്രാമിന്റെ (വികസനം കാംക്ഷിക്കുന്ന ബ്ലോക്ക് പദ്ധതി-എ.ബി.പി) ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ് ‘സങ്കൽപ് സപ്താഹ്. രാജ്യവ്യാപകമായ ഈ പരിപാടിയ്‌ക്ക് 2023 ജനുവരി 7-ന് പ്രധാനമന്ത്രി സമാരംഭം കുറിച്ചിരുന്നു. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ബ്ലോക്ക് തലത്തിൽ ഭരണനിർവഹണം മെച്ചപ്പെടുത്താനാണ് ‘സങ്കൽപ് സപ്താഹ്’ലക്ഷ്യമിടുന്നത്. രാജ്യത്തെ 329 ജില്ലകളിലെ 500 വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ പദ്ധതി നടപ്പിലാക്കുന്നതിനും ഫലപ്രദമായ ബ്ലോക്ക് വികസന തന്ത്രം തയാറാക്കുന്നതിനുമായി രാജ്യത്തുടനീളം ഗ്രാമ-ബ്ലോക്ക് തലങ്ങളിൽ ചിന്തൻ ശിബിരങ്ങൾ കേന്ദ്രസർക്കാർ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ഈ ചിന്തൻ ശിബിരങ്ങളുടെ ഒരു പരിസമാപ്തിയാണ് ‘സങ്കൽപ് സപ്താഹ്’. അതായത് ഈ ചിന്തൻ ശിബിരങ്ങളെ പരിപൂർണ്ണതയിൽ എത്തിക്കുന്നതാണ് ‘സങ്കൽപ് സപ്താഹ്’.

വികസനം കാംക്ഷിക്കുന്ന 500 ബ്ലോക്കുകളിലും ‘സങ്കൽപ് സപ്താഹ്’ ആചരിക്കും. സങ്കൽപ് സപ്താഹ്’ തുടങ്ങുന്ന 2023 ഒക്ടോബർ 3 മുതൽ അവസാനിക്കുന്ന ഒക്ടോബർ 9 വരെയുള്ള ഓരോ ദിവസവും, വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകൾ പ്രവർത്തിക്കുന്ന പ്രത്യേക വികസന ആശയത്തിനായി സമർപ്പിക്കും.

‘സമ്പൂർണ ആരോഗ്യം, പോഷണമുള്ള കുടുംബം, ശുചിത്വം, കൃഷി, ബോധവൽക്കരണം, സമൃദ്ധി ദിവസ്’ എന്നിവ ആദ്യ ആറ് ദിവസങ്ങളിലെ ആശയങ്ങളിൽ ഉൾപ്പെടും. ഏറ്റവും അവസാന ദിവസം, അതായത് 2023 ഒക്ടോബർ 9-ന്, ആ ‘സങ്കൽപ് സപ്താഹ്-സമവേശ് സമരോഹ് ‘എന്ന പേരിൽ ആ ആഴ്ച മുഴുവൻ നടന്ന പ്രവർത്തനങ്ങളുടെ ആഘോഷമായിരിക്കും നടക്കുക.

രാജ്യത്തങ്ങോളമിങ്ങോളമുള്ള മൂവായിരത്തിൽപരം പഞ്ചായത്ത്, ബ്ലോക്ക് തല ജനപ്രതിനിധികളും അധികാരികളുമാണ് സങ്കൽപ് സപ്താഹിൽ പങ്കെടുക്കുന്നത്. കൂടാതെ, ബ്ലോക്ക്, പഞ്ചായത്ത് തല ഭാരവാഹികൾ, കർഷകർ, സമൂഹത്തിന്റെ മറ്റ് തുറകളിലുള്ളവർ എന്നിവരുൾപ്പെടെ രണ്ട് ലക്ഷത്തോളം പേർ പരിപാടിയിൽ വെർച്ച്വലായും പങ്കുചേരുന്നുണ്ട്.

Tags: sankalp sapthahNarendra ModiIndia
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies