കഴിഞ്ഞ ദിവസം നടൻ ജോജു ജോർജ്ജ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ സജീവമാകുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് നടൻ പങ്കുവെച്ചത്. എന്നാൽ ചിത്രത്തിന് പിന്നാലെ ശ്രദ്ധേയമാവുകയാണ് മോഹൻലാൽ ധരിച്ചിരുന്ന മുണ്ട്. ജോജുവിന്റെ ചിത്രത്തിന് ചുവടെയായി മുണ്ടിനെ കുറിച്ച് ഇതിനോടകം നിരവധി അന്വേഷണങ്ങളും അഭിപ്രായങ്ങളുമാണ് കമന്റുകളായി വന്നിരിക്കുന്നത്. എന്നാൽ ആ മുണ്ട് നിരവധിപ്പേർക്ക് സുപരിചിതവുമാണ്. അതുകൊണ്ട് തന്നെ അധികം അന്വേഷിച്ച് നടക്കേണ്ടി വന്നില്ല.
നേരത്തെ ഇതേ മോഡൽ മുണ്ടിലുള്ള ചിത്രങ്ങളുമായി നടൻ ജയസൂര്യ എത്തിയിരുന്നു. ഓണം കളക്ഷനുകളായാണ് മുണ്ട് ജയസൂര്യ പരിചയപ്പെടുത്തിയത്. ജയസൂര്യയുടെ ഭാര്യയും ഫാഷൻ ഡിസൈനറുമായ സരിതാ ജയസൂര്യയാണ് ഈ മുണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. സരിത ഡിസൈൻ ചെയ്ത മുണ്ടിൽ ജയസൂര്യയുടെ കുറച്ചധികം ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഏറെ ചിത്രങ്ങൾ ഇതിനോടകം സരിതയുടെ ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു. അതുകൊണ്ട് മുണ്ടിന്റെ രഹസ്യം കണ്ടുപിടിക്കാൻ അധികം ദൂരത്തൊന്നും ആരാധകർക്ക് പോകേണ്ടി വന്നില്ല.
നേരത്തെ ഫുക്രി എന്ന ചിത്രത്തിൽ ജയസൂര്യയ്‌ക്ക് വേണ്ടി സരിത ഡിസൈൻ ചെയ്ത കുർത്തകൾ ശ്രദ്ധേയമായിരുന്നു.