ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും പ്രദർശനം ആരംഭിച്ചു. ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലാണ് പ്രദർശനം ആരംഭിച്ചത്. രാജ്യത്തുടനീളം വിവിധ പരിപാടികളിൽ പങ്കെടുക്കവെ പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളും മെമന്റോകളുമാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്.
രാജ്യത്തെ സമ്പന്നമായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും തെളിവാണ് ഇവയെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. പതിവുപോലെ ഇവയും ലേലം ചെയ്യുമെന്നും ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഗംഗാ പുനരുജ്ജീവന പദ്ധതിയായ നമാമി ഗംഗേ സംരംഭത്തിന് വേണ്ടി കൈമാറുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുള്ള സമ്മാനങ്ങളും മെമന്റോകളും സ്വന്തമാക്കുന്നതിനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് https://pmmementos.gov.in എന്ന വെബ്സൈറ്റ് വഴിയും ഇവ സ്വന്തമാക്കാൻ സാധിക്കും.