തമിഴിലും മികച്ച ചിത്രങ്ങളുമായി മുന്നേറുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ. തെന്നിന്ത്യയിലെ നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം നടി അഭിനയിച്ചു കഴിഞ്ഞു. തല അജിത്തിന്റെ ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ വീണ്ടും തമിഴിൽ തിളങ്ങാൻ ഒരുങ്ങുകയാണ് മഞ്ജു. എന്നാൽ ഇത്തവണ താരം എത്തുന്നത് ലോകമെങ്ങും ആരാധകരുള്ള തലെെവർ രജനികാന്ത് ചിത്രത്തിലാണ്
രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാഗമാകുന്നതെന്ന വാർത്ത എത്തിയതോടെ വൻ ആവേശത്തിലാണ് പ്രേക്ഷകർ. താരത്തെ സ്വാഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് അപ്ഡേറ്റ് പങ്കുവച്ചത്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവര്‍ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അപ്ഡേഷനുകൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.