രാജ്യത്തിനായി അരങ്ങേറുക എന്നത് ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെയും അഭിലാഷമാണ്. അതു നിറവേറ്റാന്‍ ഒരോ താരവും കഠിന പരിശ്രമവും ചിലപ്പോഴോക്കെ വലിയ പോരാട്ടവും നടത്താറുണ്ട്. അത്തരത്തില്‍ രാജ്യത്തിനായി അരങ്ങേറിയപ്പോള്‍ നിര്‍വൃതിയില്‍ കണ്ണീരണിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത്.
ഏഷ്യന്‍ ഗെയിംസില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരെയായിരുന്നു ചെന്നൈക്കാരനായ ഈ 26കാരന്റെ അരങ്ങേറ്റം. ടീം ലൈനപ്പിനിടെ ഗ്രൗണ്ടില്‍ ദേശീയ ഗാനം മുഴങ്ങുമ്പോള്‍ തോരാത്ത കണ്ണീരുമായി നില്ക്കുന്ന സായി കിഷോറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
തമിഴ്നാട് പ്രീമിയര്‍ ലീഗിലെയും ഫസ്റ്റ്ക്ലാസ് തലത്തിലെയും പ്രകടനമാണ് താരത്തിന് ദേശീയ ടീമിലേക്ക് വഴി തുറന്നത്. നേപ്പാളിനെതിരെ നാലോവര്‍ എറിഞ്ഞ സായി കിഷോര്‍ 25 റണ്‍സ് വഴങ്ങി കന്നി വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് രവിശ്രീനിവാസന്‍ സായി കിഷോര്‍. ഇടം കൈയ്യന്‍ സ്പിന്നറായ സായി ഇതുവരെ ഫസ്റ്റ് ക്ലാസ് തലത്തില്‍ 113 വിക്കറ്റുകളും 3004 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 49 ടി20യില്‍ നിന്ന് 1055 റണ്‍സ് അടിച്ച താരം 57 വിക്കറ്റും നേടി.
Emotions aplenty as Sai Kishore swelled up during the national anthem of 🇮🇳, making his T20I debut today 🆚🇳🇵
Drop a 💙 if you believe hard work always pays off 🙌💯#Cheer4India #TeamIndia #Cricket #HangzhouAsianGames #AsianGames2023 #SonyLIV pic.twitter.com/x9fdZjIGg2
— Sony LIV (@SonyLIV) October 3, 2023
“>