പാക് അനുനയശ്രമങ്ങൾ പാളി; ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് തടയിട്ട് ചൈന; പാകിസ്താന്റെ മറ്റ് അഭ്യർത്ഥനകളും നിരസിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് അനുനയശ്രമങ്ങൾ പാളി; ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് തടയിട്ട് ചൈന; പാകിസ്താന്റെ മറ്റ് അഭ്യർത്ഥനകളും നിരസിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 05:42 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് താത്കാലികമായി തടയിട്ട് ചൈന. ഇസ്ലാമാബാദിൽ വർദ്ധിച്ചു വരുന്ന ആഭ്യന്തര കലാപങ്ങളുടെയും പാകിസ്താനിലെ രാഷ്‌ട്രീയ അസ്ഥിരതയുടെയും പശ്ചാത്തലത്തിലാണ് ചൈനയുടെ നീക്കമെന്നാണ് റിപ്പോർട്ട്. ചൈന കൂടി കൈവിട്ടതോടെ അന്തർദേശീയ തലത്തിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് പാകിസ്താൻ.

ചൈന – പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ 11-ാം സമ്മേളനത്തിൽ ഇടനാഴിയുടെ വിപുലീകരണം സംബന്ധിച്ച് പാക് പ്രതിനിധികൾ നൽകിയ നിർദ്ദേശങ്ങൾ തള്ളുകയായിരുന്നു ചൈന. ഗ്വാദർ തുറമുഖത്തെ കറാച്ചിയിൽ നിന്നുള്ള 500 കിലോ വാട്ട് പവർ ഗ്രിഡുമായി ബന്ധിപ്പിക്കാനുള്ള പാക് അഭ്യർത്ഥനയും ചൈന നിരസിച്ചു. ഗിൽജിത്ത് ബാൾട്ടിസ്താൻ, ഖൈബർ -പഖ്തൂങ്ക്വാ തുടങ്ങിയ മേഖലകളിലെ ടൂറിസം വിപുലീകരണം, ഊർജ്ജ പദ്ധതികൾ, വാട്ടർ മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടുള്ള പാകിസ്താന്റ മറ്റ് അഭ്യർത്ഥനകളും ചൈന നിരസിച്ചുവെന്നാണ് വിവരം.

ചൈനീസ് താത്പര്യങ്ങൾക്ക് പാക് ഭീകരരിൽ നിന്നും കനത്ത വെല്ലുവിളി നേരിടേണ്ടി വരുന്നുവെന്നത് ചൈനയെ ചൊടിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ഇമ്രാൻ ഖാന്റ അറസ്റ്റിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആക്രമണ പരമ്പരകൾ ചൈനയ്‌ക്ക് വലിയ സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂങ്ക്വായിലും നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഫോടനങ്ങൾ പാകിസ്താനുമായി കൈക്കോർത്ത പല പദ്ധതികളിൽ നിന്നും പിന്മാറാൻ ചൈനയെ നിർബന്ധിതമാക്കിയിരിക്കുന്നു. ചൈനയുടെ പിന്മാറ്റം സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താനെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്.

Tags: ChinaPakistanBelt and Road Initiative
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies