തിരുവനന്തപുരം: സ്കൂട്ടർ പുഴയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വിതുര സ്വദേശി സോമന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസങ്ങൾക്കു മുമ്പാണ് ഇയാൾ പുഴയിൽ വീണ് കാണാതാവുന്നത്.
നാലു ദിവസങ്ങളായി നാട്ടുകാരും, ഫയർഫോഴ്സും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തി വരികയായിരുന്നു. പുഴയിൽ നല്ല ഒഴുക്കുള്ളതിനാൽ 9 കിലോ മീറ്ററോളം പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മുടിയാൻ പാറക്കടവിൽ ഇലകൾക്കിടയിൽ മൃതദേഹം കുടുങ്ങിയ നിലയിലായിരുന്നു. ഒക്ടോബർ 1-നാണ് സ്കൂട്ടർ മറിഞ്ഞ് സോമൻ പുഴയിലേക്ക് വീഴുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.