കൊല്ലം: കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയ ആസിഡ് ടാങ്കറിൽ ചോർച്ച. കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോർച്ചയുണ്ടായത്. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വെള്ളിമലയിൽ വെച്ചാണ് സംഭവം. രാജാപാളയത്ത് നിന്ന് ടെക്നീഷ്യനെ എത്തിച്ച് ചോർച്ച പരിഹരിക്കാനാണ് ശ്രമം. ഇത് വഴിയുളള വാഹനങ്ങൾ ചോർച്ചയെ തുടർന്ന് പുനലൂർ വഴി തിരിച്ചുവിട്ടു.