ഇനി ആൻഡ്രോയിഡ് 14-ൻ്റെ കളി!! ഗൂഗിൾ പിക്‌സൽ 8 സീരിസ് എത്തുന്നത് പുത്തൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ; പ്രീ ബുക്കിംഗ് ആരംഭിച്ചു: കൈ നിറയെ ഓഫറുകളും കിഴിവുകളും.. 
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഇനി ആൻഡ്രോയിഡ് 14-ന്റെ കളി!! ഗൂഗിൾ പിക്‌സൽ 8 സീരിസ് എത്തുന്നത് പുത്തൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ; പ്രീ ബുക്കിംഗ് ആരംഭിച്ചു: കൈ നിറയെ ഓഫറുകളും കിഴിവുകളും.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 01:46 pm IST
FacebookTwitterWhatsAppTelegram

ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റവുമായി വിപണിയിലെത്തുന്ന ആദ്യത്തെ ഫോണുകളെന്ന പദവി സ്വന്തമാക്കി ഗൂഗിൾ പിക്‌സൽ 8 സീരിസ്. പിക്‌സൽ 8, പിക്‌സൽ 8 പ്രോ എന്നീ ഫോണുകളും വാച്ചും ഇയർബഡ്‌സുമാണ് ഗൂഗിൾ അവതരിപ്പിച്ചത്. എഐ മോഡലിന്റെ പിന്തുണയോടെയാണ് സ്മാർട്ട് ഫോണുകളെത്തുന്നത്.

മെച്ചപ്പെട്ട ഗ്രാഫിക്‌സ് അനുഭവം ആൻഡ്രോയിഡ് 14 നൽകുമെന്നാണ് ഗൂഗിൾ ​പറയുന്നത്. കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന ലോക്ക് സ്‌ക്രീൻ, മെച്ചപ്പെട്ട ക്യാമറ, ഓഡിയോ ഓവർ യുഎസ്ബി ഉൾപ്പടെ ഒട്ടനവധി പുതുമകളുമായാണ് ആൻഡ്രോയിഡ് 14 എത്തുന്നത്.

6.2 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് പിക്‌സൽ 8-നുള്ളത്. 120 Hz റിഫ്രഷ് റേറ്റും 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമാണ് ഉള്ളത്. രണ്ട് പിൻ ക്യാമറകളാണ് അവതരിപ്പിച്ചിട്ടുള്ളത്. 50 മെഗാപിക്‌സൽ ഒക്ട-പിഡി പ്രൈമറി ക്യാമറയും മാക്രോ ഫീച്ചറുകളുള്ള 12 മെഗാപിക്‌സൽ സെൻസറും പിക്‌സൽ 8-ൽ നൽകിയിട്ടുണ്ട്. 10.5 മെഗാപിക്‌സലാണ് സെൽഫി ക്യാമറ. 27 W ചാർജിംഗ് പിന്തുണയ്‌ക്കുന്ന 4575 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 18 W വയർലെസ് ചാർജിംഗ് സപ്പോർട്ടും ഗൂഗിൾ പിക്‌സൽ 8-ൽ ഉണ്ട്.

6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് പിക്‌സൽ 8 പ്രോയ്‌ക്കുള്ളത്. 2400 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഗൊറില്ലാ ഗ്ലാസ് പ്രൊട്ടക്ഷനും നൽകുന്നു. 50 മെഗാ പിക്‌സൽ വൈഡ് ക്യാമറ, 48 മെഗാപിക്‌സൽക്വാഡ്-പിസി അൾട്രവൈഡ് സെൻസർ, 30 X സൂപ്പർ റെസ് ഡിജിറ്റൽ സൂമുള്ള 48 മെഗാ പിക്‌സൽ സൂം ക്യാമറ എന്നിങ്ങനെ ട്രിപ്പിൾ ക്യാമറ സെൻസറുമായാണ് പിക്‌സൽ 8 പ്രോ വിപണിയിലെത്തുന്നത്. 30 W വയേർഡ് ചാർജിംഗ് പിന്തുണയ്‌ക്കുന്ന 5050 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 23 W വയർലെസ് ചാർജിംഗ് ഇത് പിന്തുണയ്‌ക്കുന്നു.

ഇരു ഫോണുകളും ഗൂഗിളിന്റെ പുതിയ ടെൻസർ ജി23 ചിപ്‌സെറ്റിലാണ് എത്തുന്നത്. 2023 വരെ ആൻഡ്രോയിഡ് അപ്‌ഡേറ്റ് ഉൾപ്പെടെയുള്ള സവിശേഷതകളാണ് ഫോണുകളിലുള്ളത്. പിക്‌സൽ 8 പ്രോയുടെ പിൻഭാഗത്ത് താപനില സ്‌കാൻ ചെയ്യുന്നതിനായി Temperature Sensor ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. തെർമോമീറ്റർ ആപ്പ് സംവിധാനം ഉടനെത്തുമെന്നാണ് വിവരം. പിക്‌സൽ 8-ന് 75,999 രൂപയും പിക്‌സൽ 8 പ്രോയ്‌ക്ക് 1,06,999 രൂപയുമാണ് വില. ഫ്‌ളിപ്പ്കാർട്ടിൽ പ്രീ ഓർഡർ ചെയ്യാവുന്നതാണ്.

നിരവധി ഓഫറുകളും കിഴിവുകളുമാണ് പിക്‌സൽ 8 സീരിസിന് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ 64,999 രൂപയ്‌ക്ക് പിക്‌സൽ 8 വാങ്ങാവുന്നതാണ്. അതായത്, 11,000 രൂപയുടെ കിഴിവിൽ. 8,000 രൂപയുടെ ബാങ്ക് കിഴിവും 3,000 രൂപയുടെ അധിക എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കും. സമാനരീതിയിൽ 8 പ്രോയ്‌ക്ക് ആകെ 13,000 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. 9,000 ബാങ്ക് കിഴിവും 4,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. ഇതോടെ 8 പ്രോയുടെ വില 93,999 രൂപയായി കുറയും. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ കിഴിവുകൾ സ്വന്തമാക്കാവുന്നതാണ്.

 

Tags: google Pixel 8 SeriesAndroid 14
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies