ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 ഒക്ടോബർ 8 മുതൽ ഒക്ടോബർ 14 വരെയുള്ള (199 കന്നി 22 - കന്നി 28 ) ചന്ദ്രരാശി പൊതുഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 ഒക്ടോബർ 8 മുതൽ ഒക്ടോബർ 14 വരെയുള്ള (199 കന്നി 22 – കന്നി 28 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 03:46 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും. വിശേഷപ്പെട്ട വെട്ടിക്കോട്ടെ ആയില്യം വരുന്നത് ഈ ആഴ്ച ആണ്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ അൽപശി ഉത്സവ കൊടിയേറ്റ്, ഏകാദശി വൃതം, പ്രദോഷം ഒക്കെയും ഈ വാരത്തിൽ ആണ്.

ശ്രദ്ധിക്കുക: വാര/മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില വിശകലനം ചെയ്ത് യോഗങ്ങളും അനുസരിച്ചു ദശാപഹാരവും കൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ അനുകൂല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, പ്രതികൂല സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
വാക്കുകളിൽ വളരെ അധികം മിതത്വം പാലിക്കേണ്ട ഒരു സമയമാണ്. കുടുംബം വിട്ടുമാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. വിദേശ ജോലിക്കു ശ്രമിക്കുന്നവർക്കു അനുകൂലമായ വാർത്ത വന്നു ചേരും. അന്യസ്ത്രീ ബന്ധം ഉടലെടുക്കും. ഉദര രോഗം വരാതെ ശ്രദ്ധിക്കുക.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
കോടതി സംബന്ധമായ കേസുകളിൽ വിജയം ലഭിക്കും. കൃഷി പക്ഷി മൃഗാദി ബിസിനസ്സ് നടത്തുന്നവർക്കു വൻലാഭം പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് അർഹമായ ജോലി കിട്ടും. സത് സന്താനഭാഗ്യം ഉണ്ടാവും. യാത്രാക്ലേശം കൂടും. ശരീര സുഖക്കുറവ് അനുഭവപ്പെടും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ജോലി ഭാരം കൂടും. അന്യദേശവാസം അനുഭവത്തിൽ വരും എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാവും. വാഹനങ്ങൾ മൂലം ദോഷാനുഭവങ്ങൾ ഉണ്ടാവും.മനഃശക്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. അപ്രതീക്ഷിതമായി ധനലാഭം പ്രതീക്ഷിക്കാം.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
പഴയകാല ചില സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള അവസരം ഉണ്ടാവും. ഭക്ഷണ സുഖം, വാഹന ഭാഗ്യം , ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം. തൊഴിൽപരമായി ചില ക്ലേശങ്ങൾ അനുഭവപ്പെടും. ആരോഗ്യ വർദ്ധനവ് , ഈശ്വരനിൽ വിശ്വാസം എന്നിവ അനുഭവപ്പെടും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
അമിത ആഡംബരത്വം, വരവിൽ കവിഞ്ഞ ചിലവ് എന്നിവ പ്രതീക്ഷിക്കാം. അനാവശ്യമായ ചില കൂട്ടുകെട്ടുകൾ മാനഹാനി, ധന നഷ്ട്ടം എന്നിവ ഉണ്ടാക്കും, ചില അന്യസ്ത്രീ ബന്ധം ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടനൽകും. ചില ഭാഗ്യാനുഭവങ്ങൾ തേടി വരും. ആരോഗ്യനില മെച്ചപ്പെടും. ഭക്ഷണ സുഖം, ഈശ്വരാധീനം എന്നിവ ഉണ്ടാവും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
കുടുംബത്തിൽ ചില മംഗളകർമ്മങ്ങൾ നടത്തി കൊടുക്കുവാനും അതിൽ പ്രധാനി ആയി തിളങ്ങാനും അവസരം വന്നു ചേരും. രോഗാദിദുരിതം കുറയും. പ്രേമകാര്യങ്ങൾ പൂവണിയും. സ്ത്രീ വിഷയങ്ങളിൽ അപവാദം കേൾക്കുവാൻ ഇടവരും. കലാകാരന്മാരെ സംബന്ധിച്ച് അവാർഡുകൾ, സമ്മാനങ്ങൾ എന്നിവ ലഭിക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
കുടുംബ സൗഖ്യ൦, തൊഴിൽ വിജയം, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്കു പ്രമോഷൻ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തീകമായി പുരോഗമനം ഉണ്ടാവും. കീർത്തി, ശത്രുഹാനി, ബന്ധുജനസമാഗമം എന്നിവ സംഭവിക്കും. ചില ആടയാഭരണ വസ്തുക്കൾ സമ്മാനമായി ലഭിക്കും. ചില ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിക്ക് കാരണമാകും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
അന്യ ജനങ്ങളെ സഹായിക്കുകയും എന്നാൽ അവരിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യു൦. ചില വസ്തു സംബന്ധമായ കേസുകളിൽ പരാജയപെടാൻ സാധ്യത ഉണ്ട്. തൊഴിൽ വിജയം, സാമ്പത്തീക ലാഭം എന്നിവ പ്രതീക്ഷിക്കാം. സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കും. തൊഴിൽ വിജയം, ഭാര്യാഭർതൃ ഐക്യം, ശയനസുഖം എന്നിവ പ്രതീക്ഷിക്കാം.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ചിലർക്ക് രോഗാദി ദുരിതങ്ങൾ അലട്ടുന്ന സമയം ആണ്. സർക്കാർ സംബന്ധമായി ദോഷഫലങ്ങൾ ഉണ്ടാവും. തൊഴിൽ സംബന്ധമായി വിജയങ്ങൾ ഉണ്ടാവുന്ന സമയം ആണ്. ഭാര്യാഭർത്തൃ ഐക്യം, കാര്യവിജയം, മന സുഖം എന്നിവ ഉണ്ടാവും. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടുന്ന സമയം ആണ്. കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
രാഷ്രീയക്കാരെ സംബന്ധിച്ച് അന്യജനങ്ങളാൽ അറിയപ്പെടും. കലാകാരൻമാർക്ക് പേരും പ്രശസ്‌തിയും ഉണ്ടാവും. പ്രേമകാര്യങ്ങളിൽ പുരോഗതി ഉണ്ടാവും. അപ്രതീഷിതമായി ചില കേസ് വഴക്കുകളിൽ പെടാൻ സാധ്യത ഉണ്ട്. ആമാശയ സംബന്ധമായി അസുഖമുള്ളവർ ജാഗ്രത പാലിക്കേണ്ട വാരമാണ്. ചില സമയത്തു അകാരണമായി തടസ്സങ്ങൾ അനുഭവപ്പെടും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ശത്രുക്കളുടെ മേൽ വിജയം ലഭിക്കുന്ന വാരമാണ്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കുടുംബ ജീവിത സൗഖ്യ൦ , സാമ്പത്തീക ലാഭം എന്നിവ പ്രതീക്ഷിക്കാം. സ്ത്രീകളുമായി അടുത്ത് ഇടപഴകാൻ അവസരം ഉണ്ടാവും. വാഹന ഭാഗ്യം ഉണ്ടാകും. രാത്രി സഞ്ചാരം കുറയ്‌ക്കുന്നത് നല്ലതായിരിക്കും വിഷഭയം ഉണ്ടാവാൻ സാധ്യത ഉണ്ട്. കുടുംബത്തിൽ അസ്വാരസ്യങ്ങൾ രൂപപ്പെടും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബം വിട്ടുമാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. വാഹനം ഉപയോഗിക്കുന്നവർ വളരെ അധികം ജാഗ്രത പാലിക്കണം. ശത്രുഹാനി, ഭാഗ്യാനുഭവങ്ങൾ എന്നിവ അനുഭവപ്പെടും. തൊഴിൽ വിജയം, ശരീര സുഖം, ധനനേട്ടം എന്നിവ പ്രതീക്ഷികാം. കീർത്തി, ഉയർന്ന പദവി, എവിടെയും മാന്യത, ഇഷ്ട്ടപെട്ട സ്ത്രീ ജനങ്ങളെ കണ്ടുമുട്ടാൻ അവസരം എന്നിവ ഉണ്ടാവും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies