തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കിലെ മൂന്ന് സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ഒക്ടോബർ 6-ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എല്‍പിഎസ്, ഗവൺമെന്റ് എംഎന്‍എല്‍. പി.എസ് വെള്ളായണി എന്നീ സ്കൂളുകള്‍ക്കാണ് നാളെ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മഴ കൂടുതൽ ദുർബലമാകുന്നുണ്ട്. ഞായറാഴ്ച വരെയും വരണ്ട അന്തരീക്ഷ സ്ഥിതിയുണ്ടാകും. സംസ്ഥാനത്തുടനീളം അങ്ങിങ്ങായി ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. തുലാവർഷാരംഭത്തിന് മുന്നോടിയായി തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഇടിമിന്നലോട് കൂടിയ മഴ ആരംഭിക്കും.