മലേഷ്യയിൽ ആറ് ലുലു ഹൈപ്പർ മാർക്കറ്റുകൾ കൂടി; മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

മലേഷ്യയിൽ ആറ് ലുലു ഹൈപ്പർ മാർക്കറ്റുകൾ കൂടി; മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 04:37 pm IST
FacebookTwitterWhatsAppTelegram

അബുദാബി: മലേഷ്യയിൽ ആറ് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമുമായി ലുലു ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ എംഎ യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അബുദാബി എമിറേറ്റ്‌സ് പാലസിലായിരുന്നു കൂടിക്കാഴ്ച.

മലേഷ്യയിലെ ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് യൂസഫലി പ്രധാനമന്ത്രിയുമായി വിശദമായ ചർച്ചകൾ നടത്തി. നിലവിൽ മലേഷ്യയിലെ വിവിധ ഭാഗങ്ങളിലായി ലുലു ഗ്രൂപ്പിന് ആറ് ഹൈപ്പർമാർക്കറ്റുകളും ഭക്ഷ്യസംസ്‌കരണ കയറ്റുമറ്റി കേന്ദ്രവുമാണുള്ളത്. മലേഷ്യയിൽ നിന്നും വൈവിധ്യങ്ങളായ കാർഷിക ഉൽപ്പന്നങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നതായി യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. മലേഷ്യൻ സർക്കാർ നൽകി വരുന്ന എല്ലാ പിന്തുണയ്‌ക്കും യൂസഫലി നന്ദി പറഞ്ഞു.

മലേഷ്യയിലെ ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച മലേഷ്യൻ പ്രധാനമന്ത്രി സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹകരണങ്ങളും നൽകുമെന്നും അറിയിച്ചു. മലേഷ്യൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന മലേഷ്യ യുഎഇ വാണിജ്യ ഉച്ചകോടിയിലും യൂസഫലി പങ്കെടുത്തു.

മലേഷ്യൻ വിദേശകാര്യ മന്ത്രി ഡോ. സാംബ്രി അബ്ദുൽ കാദിർ, വ്യവസായ വ്യാപാര മന്ത്രി സഫ്രുൾ അബ്ദുൽ അസീസ്, യുഎഇയിലെ മലേഷ്യൻ അംബാസഡർ അഹമ്മദ് ഫാദിൽ ബിൻ ഹാജി ഷംസുദ്ദീൻ, ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവല, എക്‌സിക്യൂട്ടീവ് ഡയറക്ടർ എംഎ അഷ്‌റഫ് അലി, സിഒഒ വി.ഐ. സലീം എന്നിവരും വാണിജ്യ ഉച്ചകോടിയിൽ പങ്കെടുത്തു.

Tags: UAEluluma usafali
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies