ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതോ സാവധാനം കഴിക്കുന്നതോ നല്ലത്....സംശയങ്ങൾ അവസാനിപ്പിക്കാം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതോ സാവധാനം കഴിക്കുന്നതോ നല്ലത്….സംശയങ്ങൾ അവസാനിപ്പിക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2023, 05:13 pm IST
Facebook
Twitter
WhatsAppTelegram

ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതാണോ സാവധാനത്തിൽ കഴിക്കുന്നതാണോ ആരോഗ്യത്തിന് ഗുണകരമെന്ന് പലരുടെയും സംശയമാണ്. ഭക്ഷണം 32 തവണ ചവച്ചരച്ച് സാവധാനം വിഴുങ്ങിയിറക്കണമെന്നാണ് പണ്ടുള്ളവർ പറയുന്നത്. എന്നാൽ ഭക്ഷണത്തിന് മുന്നിൽ ചടഞ്ഞ് കൂടിയിരിക്കാതെ പെട്ടെന്ന് കഴിച്ച് തീർക്കണമെന്നും വേഗത്തിൽ കഴിച്ചാൽ വേഗത്തിൽ ശരീരഭാരം വെയ്‌ക്കുമെന്നും മറ്റ് ചിലർ പറയുന്നു.

ഈ രണ്ട് അഭിപ്രായക്കാരും പറയുന്നത് ഒരു തരത്തിൽ നോക്കിയാൽ ശരിയാണെങ്കിലും ഭക്ഷണം സാവധാനം കഴിക്കുന്നതാണ് ആരോഗ്യത്തിന് അത്ത്യൂത്തമം. നന്നായി ചവച്ചരച്ച് സാവധാനം കഴിച്ചാൽ അത് പല്ലുകൾക്ക് വ്യായാമം ലഭിക്കുന്നതോടൊപ്പം ദഹന പ്രക്രിയകൾ സുഗമമായി നടക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെത്തുന്ന പോഷക ഘടകങ്ങളെ നന്നായി ആഗീരണം ചെയ്യാൻ സഹായിക്കും. ദഹന എൻസൈമുകൾക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനും ഭക്ഷണം സാവധാനത്തിൽ കഴിക്കുന്നതിലൂടെ സാധിക്കും.

വേഗത്തിൽ ആഹാരം കഴിച്ചാൽ ശരീരഭാരം വർദ്ധിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് കലോറി വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് പഠനം തെളിയിക്കുന്നത്. ഇങ്ങനെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർക്ക് എത്ര കഴിച്ചാലും സംതൃപ്തി ഉണ്ടാകാറില്ല. അമിത ഭാരമുള്ള ആളുകൾ ആഹാരം കഴിച്ചതിന് ശേഷം തൃപതരാകുന്നില്ലെന്നാണ് നാനാവതി മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റ് ആൻഡ് ന്യൂട്രീഷ്യൻ വിദഗ്ധർ പറയുന്നത്.

വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് മൊത്തത്തിലുള്ള ദഹനത്തിന് ദോഷകരമായി ബാധിക്കും. പെട്ടെന്ന് ഭക്ഷണം കഴിക്കുന്നവർ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാറില്ല. ഇത് ദഹനപ്രക്രിയ നന്നായി നടക്കുന്നതിന് തടസമാകുന്നു. അമിത വണ്ണം, അസിഡിറ്റി, കുടൽ രോഗം എന്നിവയ്‌ക്ക് കാരണമാകുമെന്നും വിദഗ്ധർ വ്യക്തമാക്കി. ഭക്ഷണം വേഗത്തിൽ കഴിക്കുന്നത് ‘ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ്, ഹൃദ്രോഗങ്ങൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

Tags: foodeatSUBquickly
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies