ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 23-ാം സ്വർണം. പുരുഷ ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ ജപ്പാനെ തകർത്തതാണ് ഇന്ത്യ സുവർണ നേട്ടം കൊയ്തത്. സ്കോർ 5-1. ഇതോടെ 2024ലെ പാരീസ് ഒളിമ്പിക്സിനുളള യോഗ്യതയും പുരുഷ ടീം നേടി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ 8-ാം സ്വർണമാണിത്. ഇതോടെ സൗത്ത് കൊറിയയ്ക്കൊപ്പം ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ രണ്ടാമത്തെ രാജ്യമായി.