അടുത്തിടെയാണ് ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് മനുഷ്യരാശിയുടെ രഹസ്യങ്ങളുമായി നാസയുടെ പേടകമായ ഒസിരിസ്-റെക്‌സ് ഭൂമിയിലേക്ക് പുറപ്പെട്ടത്. ലോകം ഏറെ ആകാംക്ഷയോടെയാണ് ഫ്രിഡ്ജിന്റെ വലിപ്പമുള്ള ഈ ക്യാപ്‌സ്യൂളിനെ സ്വീകരിച്ചത്. വിജയകരമായി ക്യാപ്‌സ്യൂൾ ഭൂമിയിൽ എത്തിയിരുന്നു. തുടർന്ന് ഭീമാകാരനായ പെട്ടി ശാസ്ത്രജ്ഞർ തുറക്കുകയും ചെയ്തിരുന്നു. ബെന്നുവിൽ നിന്ന് ശേഖരിച്ച മണ്ണും കല്ലും പഠിച്ചതിന് ശേഷം നിർണായക വിവരങ്ങൾ പുറത്തുവിടുമെന്ന് യുഎസ് ബഹിരാകാശ ഏജൻസി ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. ഒക്ടോബർ 11-നാകും ഈ വിവരങ്ങൾ ലോകത്തെ അറിയിക്കുക.
ഇതിന് പിന്നാലെ ഒസിരിസ്-റെക്‌സ് ബഹിരാകാശത്ത് നിന്ന് യാത്ര പുറപ്പെട്ടതിനിടെയിൽ ചിത്രങ്ങൾ പകർത്തിയിരുന്നു. വരും തലമുറയ്‌ക്ക് തന്നെ മുതൽകൂട്ടാകും വിധത്തിലുള്ള ചിത്രങ്ങളാണ് പേടകം നൽകിയത്. ഈ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് നാസ.
https://www.asteroidmission.org/galleries/spacecraft-imagery/
ഫ്രെയിമിന്റെ മുകളിൽ സൂര്യൻ ദൃശ്യമാണ്. ചിത്രത്തിന്റെ ഇടത്തേ അറ്റത്ത് നേർത്ത രീതിയിൽ ഭൂമിയുടെ ക്രസന്റ് കാണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. പേടകത്തിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ സംയോജിപ്പിച്ച് GIF രൂപത്തിൽ വിന്യസിച്ചിരിക്കുകയാണ് ഒസിരിസ്-റെക്‌സ് ടീം.
250 കിലോഗ്രാമോളം ഭാരമുള്ള സാമ്പിളാണ് ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ചത്. ഏകദേശം 4.5 ബില്യൺ വർഷം പഴക്കമുള്ള വസ്തുക്കളാണ് ബെന്നുവിലുള്ളതെന്നാണ് വിലയിരുത്തൽ. സൗരയൂഥത്തിന്റെ ആദ്യകാലത്തെ ഘടകങ്ങളാകും ഇതെന്ന് ശാസ്ത്ര ലോകം അനുമാനിക്കാൻ കാരണം. ഇത് സംബന്ധിച്ചുള്ള പഠനമാകും പ്രധാനമായും നടക്കുക. സാമ്പിൾ ഭൂമിയിലെത്തിച്ചെങ്കിലും പ്രധാന പേടകം ഇപ്പോഴും ബെന്നുവിന്റെ ഉപതിതലത്തിൽ തന്നെയുണ്ട്. പ്രൊപ്പൽഷൻ സംവിധാനം നിലവിൽ പ്രവർത്തനക്ഷമമാണെന്നും എല്ലാ ശാസ്ത്ര ഉപകരണങ്ങളും പ്രവർത്തിക്കുന്നതായും നാസ അറിയിച്ചു.















