25 വർഷത്തിനുള്ളിൽ ഭാരതത്തിന്റെ ബഹിരാകാശ നിലയം യാഥാർത്ഥ്യമാകും; ഇസ്രോയുടെ പദ്ധതികൾ ഇങ്ങനെ; എസ്. സോമനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

25 വർഷത്തിനുള്ളിൽ ഭാരതത്തിന്റെ ബഹിരാകാശ നിലയം യാഥാർത്ഥ്യമാകും; ഇസ്രോയുടെ പദ്ധതികൾ ഇങ്ങനെ; എസ്. സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2023, 01:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതം ബഹിരാകാശ നിലയം നിർമ്മിക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. വരുന്ന 20-25 വർഷത്തിനുള്ളിൽ സ്വന്തമായ ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഗഗൻയാൻ ദൗത്യം നടപ്പാക്കുന്നതിന് പിന്നാലെ അടുത്ത ലക്ഷ്യം ബഹിരാകാശ നിലയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 മുതൽ 25 വരെ വർഷമെടുത്താകും നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കാൻ കഴിയുക. മനുഷ്യനെ എത്തിക്കുന്നതിനും കൂടുതൽ ദൈർഘ്യമുള്ള ബഹിരാകാശ യാത്ര നടത്താനും പ്രാപ്തമാക്കാൻ ബഹിരാകാശ നിലയത്തിന് കഴിയും. 2019-ലാണ് ആദ്യമായി ബഹിരാകാശ നിലയം നിർമ്മിക്കാൻ രാജ്യം പദ്ധതിയിടുന്നത്. തുടർന്ന് 2021-ൽ ഗഗൻയാൻ ദൗത്യം പ്രഖ്യാപിച്ച വേളയിൽ വരുന്ന പത്ത് വർഷത്തിനുള്ളിൽ നിലയം യാഥാർത്ഥ്യമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ കൊറോണ മഹാമാരിയെ തുടർന്ന് പദ്ധതി നീട്ടി വെയ്‌ക്കുകയായിരുന്നു.

എന്നാൽ ഇന്ന് വളരെ കൃത്യമായ പദ്ധതികളാണ് ഇസ്രോയ്‌ക്കുള്ളത്. ഗഗൻയാന് ശേഷം ബഹിരാകാശ നിലയം നിർമ്മിക്കുമെന്നും പിന്നാലെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയാണ് ലക്ഷ്യമെന്നും എസ്. സോമനാഥ് പറഞ്ഞു. ഇത് സംബന്ധിച്ച് മുൻ ഇസ്രോ മേധാവി കെ. ശിവൻ സൂചിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സ്വതന്ത്രമായാകും ഭാരതത്തിന്റെ ബഹിരാകാശ നിലയം പ്രവർത്തിക്കുകയെന്നും ഐഎസ്എസിനേക്കാളും ചെറുതായിരിക്കുമെന്നും ഇസ്രോ അറിയിച്ചു.

ബഹിരാകാശ സഞ്ചാരികളെ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ സാധ്യമല്ലാത്ത പരീക്ഷണങ്ങൾ നടത്താൻ അനുവദിക്കുന്ന മൈക്രോ ഗ്രാവിറ്റി എക്‌സ്പിരിമെന്റ്‌സ് നടത്താനാകും ബഹിരാകാശ നിലയം ഉപയോഗപ്പെടുത്തുക. വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിച്ച് അവരെ അവിടെ എത്തിക്കുകയല്ല മറിച്ച് പഠനങ്ങൾ നടത്താനാകും ആദ്യഘട്ടത്തിൽ ബഹിരാകാശ നിലയം ഉപയോഗപ്പെടുത്തുക. നിലവിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മാത്രമാണ് വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയുക.

ഭൂമിയുടെ ഉപരിതലത്തിന്റെ 1000 കിലോമീറ്ററിൽ താഴെ ഉയരത്തിലാണ് ഐഎസ്എസ് പ്രവർത്തിക്കുന്നത്. ഉപരിതലത്തിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിൽ പറന്ന് 90 മിനിറ്റിനുള്ളിൽ നമ്മുടെ ഗ്രഹത്തിന്റെ പൂർണ്ണമായ സർക്യൂട്ട് ഉണ്ടാക്കുന്നു. യുഎസ്, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ 1998-ലാണ് ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കിയത്.

Tags: isroS SomanathFEATURED2space station
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies