ചെന്നൈ: കേരള തമിഴ്നാട് അതിർത്തിയിൽ മെഡിക്കൽ വിദ്യാർത്ഥിനി ഹോസ്റ്റൽമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ. കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് സംഭവം. തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃത (27) ആത്മഹത്യ ചെയ്തത്.
രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് സുകൃത. ഹോസ്റ്റൽ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അദ്ധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണം എന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ക്ലാസിൽ പോകാതെ സുകൃത ഹോസ്റ്റൽ മുറിയിൽ തുടർന്നു. മറ്റ് വിദ്യാർത്ഥികൾ രാത്രിയിൽ മുറിയിൽ എത്തിയപ്പോഴാണ് സുകൃത ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞത്. മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സംഭവത്തിൽ കുലശേഖരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.