പത്തനംതിട്ട: കാറിൽ കയറി എന്നോരോപിച്ച് വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചു. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് 17 കാരനെ മദ്ധ്യവയസ്കൻ മർദ്ദിച്ചത്.
പത്തനംതിട്ട കിടങ്ങന്നൂരിലാണ് സംഭവം. അനുരാജ് എന്ന വിദ്യാർത്ഥിയെയാണ് മർദ്ദിച്ചത്. ഇയാൾക്കെതിരെ ആറന്മുള പോലീസ് കേസെടുത്തിട്ടുണ്ട്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദാരുണമായ സംഭവം നടന്നത്.