തൃശൂർ: പോലീസിനു നേരെ കത്തി വീശി ഗുണ്ടാക്രമണം. തൃശൂർ പുത്തൻപീടികയിലാണ് പോലീസിനു നേരെ കത്തി വീശി അക്രമി പാഞ്ഞടുത്തത്. വെങ്കിടങ്ങ് കുണ്ടഴിയൂർ സ്വദേശി സിയാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
പുത്തൻപീടികയിലെ ഷാപ്പിന് മുന്നിൽ ബഹളമുണ്ടാക്കിയ ഇയാൾക്കെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെ കണ്ട സിയാദ് അവരെ അസഭ്യം പറയുകയും ഷാപ്പിനുള്ളിൽ നിന്നും കത്തിയെടുത്ത് പുറത്തേക്ക് വരികയുമായിരുന്നു. പുറത്തെത്തിയ ഇയാൾ പോലീസിനെ ഭീഷണിപ്പെടുത്തുകയും അവർക്കു നേരെ കത്തി വീശുകയും ചെയ്തു. സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്ത്. 32-ഓളം ക്രിമിനൽ കേസിലെ പ്രതിയാണ് സിയാദെന്ന് പോലീസ് പറഞ്ഞു.