കൊച്ചി : സംസ്ഥാനത്തെ വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ഡ്രസ് കോഡ് കേരള ഹൈക്കോടതി പരിഷ്കരിച്ചു.
ഇതുവരെ നിർബന്ധമാക്കിയിരുന്ന സാരിക്കും ബ്ലൗസിനും പുറമേ, ജുഡീഷ്യൽ ഓഫീസർമാർക്ക് സൽവാർ കമീസോ ബ്ലൗസ്/ഷർട്ട്, മുഴുവൻ നീളമുള്ള ട്രൗസർ/പാവാട എന്നിവ ധരിക്കാനുള്ള അനുമതി ഉണ്ടായിരിക്കും.എപ്പോഴും എളിമയും ലളിതവും ഒരു ജുഡീഷ്യൽ ഓഫീസറുടെ അന്തസ്സിനു യോജിച്ചതുമായ കറുപ്പും വെളുപ്പും വസ്ത്രം ആയിരിക്കണംഎന്ന് ഹൈക്കോടതി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
മാറുന്ന കാലാവസ്ഥയും കോടതികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും കാരണം വനിതാ ജുഡീഷ്യൽ ഓഫീസർമാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനാണ് ഡ്രസ് കോഡ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.