ബംഗ്ലാ കടുവകളെ വീഴ്ത്തി ഇംഗ്ലണ്ട്; വിജയം 137 റൺസിന്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബംഗ്ലാ കടുവകളെ വീഴ്‌ത്തി ഇംഗ്ലണ്ട്; വിജയം 137 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 07:36 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മശാല: ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് ആദ്യ ജയം. ഇംഗ്ലണ്ട് കെട്ടിപ്പൊക്കിയ കൂറ്റൻ വിജയ ലക്ഷ്യം എത്തിപിടിക്കാൻ സാധിക്കാതെയാണ് ബംഗ്ലാദേശ് വീണത്. 365 റൺസെന്ന വിജയ ലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ ഇന്നിംഗ്‌സ് 48.2 ഓവറിൽ 227 റൺസിന് അവസാനിച്ചു. മുൻ ലോകചാമ്പ്യന്മാർ 137 റൺസിന്റെ ഗംഭീരജയത്തോടെയാണ് വിജയവഴിയിലെത്തിയത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനോട് 9 വിക്കറ്റിന്റെ തോൽവിക്ക് വഴങ്ങിയിരുന്നു. 76 റൺസെടുത്ത ലിറ്റൻ ദാസും 51 റൺസെടുത്ത മുഷ്ഫിഖുർ റഹീമും 39 റൺസെടുത്ത തൗഹിദ് ഹ്രിദോയുമാണ് ബംഗ്ലാനിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന് വേണ്ടി റീസ് ടോപ്ലി നാല് വിക്കറ്റുകളെടുത്തു.

തൻസിദ് ഹസൻ (1), നജ്മുൽ ഹൊസൈൻ ഷാൻറോ (0), ഷാക്കിബ് അൽ ഹസൻ (1), മെഹിദി ഹസൻ മിറാസ് (8) എന്നിങ്ങനെയായിരുന്നു ബാറ്റർമാരുടെ സ്‌കോർ. മഹദി ഹസൻ (14), ടസ്‌കിൻ അഹമ്മദ് (15), ഷൊരീഫുൾ ഇസ്ലം (12), മുസ്താഫിസൂർ റഹ്മാൻ (3) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്റെ പ്രകടനം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തു. ഓപ്പണർ ഡേവിഡ് മലാന്റെ സെഞ്ച്വറി പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഓപ്പണർമാരായ ജോണി ബെയര്‍‌സ്റ്റോയും ഡേവിഡ് മലാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 115 റൺസാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത്. അർദ്ധസെഞ്ച്വറി പ്രകടനത്തിലൂടെ ബെയർസ്റ്റോ മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നാലെ വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് മലാൻ ഇംഗ്ലണ്ടിന്റെ നില 151 റൺസിലേക്ക് പടുത്തുയർത്തി.

വെടിക്കെട്ട് ബാറ്റിംഗിലൂടെ 140 റൺസ് എടുത്ത ശേഷമാണ് 38-ാം ഓവറിൽ ക്രീസിൽ നിന്നും മലാൻ മടങ്ങിയത്. ഏകദിനത്തിലെ മലാന്റെ ഏറ്റവും മികച്ച സ്‌കോറാണിത്. തുടർച്ചയായ രണ്ടാം മത്സരത്തിലും റൂട്ട് അർദ്ധസെഞ്ച്വറി നേടി. മലാന് പിന്നാലെ നായകൻ ബട്‌ലർ ക്രീസിലെത്തിയെങ്കിലും 20 റൺസെടുത്ത് പുറത്തായി. പിന്നാലെ റൂട്ടും വീണു. 68 പന്തിൽ 82 റൺസെടുത്ത ശേഷമാണ് റൂട്ട് ക്രീസ് വിട്ടത്.

ബംഗ്ലാദേശിനായി മഹദി ഹസ്സൻ നാലുവിക്കറ്റെടുത്തപ്പോൾ ഷൊറിഫുൾ ഇസ്ലാം മൂന്ന് വിക്കറ്റ് നേടി. ടസ്‌കിൻ അഹമ്മദ്, ഷാക്കിബ് അൽ ഹസ്സൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Tags: englandbengladeshWC2023
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies