ജറുസലേം: ലോകമെമ്പാടുമുള്ള ഭീകരവാദികളും അവരുടെ അനുനായികളും മനുഷ്യാവകാശത്തിനുവേണ്ടി കാലങ്ങളായി മുറവിളി കൂട്ടുകയാണ്. എന്നാൽ പശ്ചിമേഷ്യയുടെ ഹൃദയഭാഗത്താണ്് ഹമാസ് ഭീകരർ രക്തച്ചൊരിച്ചിൽ സൃഷ്ടിച്ചത്. ഉറ്റവരും ഉടവരെയും നഷ്ടപ്പെട്ട ഒരു ജനതയ്‌ക്ക് നേരെയുള്ള കൊഞ്ഞനം കുത്തലായി മാത്രമേ അത്തരം സമീപനങ്ങളെ കാണാനാകു. കോൺഗ്രസും സിപിഎമ്മും പോലുള്ള പ്രസ്ഥാനങ്ങൾ ഈ കൊലയാളി വർഗ്ഗത്തെ ന്യായീകരിക്കുമ്പോൾ കണ്ണുനീരണിഞ്ഞ് നിൽക്കുന്ന ഒരു ജനതയെ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഹമാസ് ഭീകരവാദം ലോകത്തിന്റ നെഞ്ചിലേക്ക് കുത്തി നിർത്തിയ കത്തിയാണ് ഒടുവിലത്തെ ഇസ്രായേൽ ആക്രമണം. ഈറനണിഞ്ഞ കണ്ണുകളോടെ മേരി അന്നത്തെ ദിവസം ഓർത്തെടുക്കുകയാണ്.ഒരു മനുഷ്യായുസിൽ ഉണ്ടാകാനിടയുള്ള ഏറ്റവും വലിയ ക്രൂരത നേരിട്ട ശേഷം ജീവൻ കൈയ്യിൽ പിടിച്ച് തിരികെവന്നവളാണവൾ. വരുമ്പോൾ ജീവന്റ പാതിയായ ഉറ്റ സുഹൃത്തിനെ പിരിയേണ്ടി വന്നു. അന്നത്തെ ദാരുണ സംഭവം വിവരിക്കുമ്പോൾ ഓരോ മനുഷ്യന്റെയും ഉള്ളൊന്ന് പിടയ്‌ക്കും. സൂര്യോദയത്തിന്റെ മനോഹാരിതയിൽ കയ്യിലുള്ള ചായ ആസ്വദിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റോക്കറ്റ് പതിച്ചത്. പിന്നീടുള്ള സംഭവം വിവരിക്കുകയാണ് മേരി.
ഞാൻ ഓർക്കുന്നു പെട്ടന്നൊരു ശബ്ദം .. സംഗീതം നിലച്ചു. ‘അവർ വെടിവയ്‌ക്കുകയാണോ’ ഒരു സുഹൃത്ത് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു . ഞാനും ലിൻഡയും സഹായത്തിനായി പോലീസിന്റ അടുത്തേയ്‌ക്ക് ഓടി. നിസഹായകമായി അവർ ഞങ്ങളെ നോക്കി.ഞങ്ങൾ ഒളിത്താവളത്തിലേക്ക് ഓടി ഒളിച്ചു. എല്ലാവരും തറയിൽ ഇരുന്നു. എല്ലാവരും ഭയത്തിന്റെ പിടിയിലായിരുന്നു. ചിലർ കരഞ്ഞു. ചിലർ നിശബ്ദരായിരുന്നു. ചുറ്റും നടന്നതെല്ലാം എന്താണെന്ന് പോലും മനസിലായില്ല ഒരു മരവിപ്പ് മേലാകെ പടർന്നു. നാനാഭാഗത്ത് നിന്നും വെടിയുണ്ടകൾ വരുന്നുണ്ടായിരുന്നു. പലരും കൺമുന്നിൽ പിടഞ്ഞു വീണു.മറ്റൊന്നും ചെയ്യാനില്ലാത്ത പോലീസുകാർ പ്രാർത്ഥിക്കാനും ഓടിപ്പോകാനും ഞങ്ങളോട് പറഞ്ഞു. വെടിയൊച്ചകൾ തുടർന്നപ്പോൾ ഞങ്ങൾ പ്രാണരക്ഷാർത്ഥം മൈതാനത്തിലേക്കോടി. ഓട്ടത്തിനിടയിൽ അവളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. മുറുകെപിടച്ചിട്ടുണ്ടായിരുന്നു എന്നിട്ടും വിടേണ്ടി വന്നു.
പൊടുന്നനെ ഒരു വാഹനം വന്നുനിന്ന് ജീവിതത്തിനും മരണത്തിനുമിടയിലൂടെ അത് ഓടിച്ചു നീങ്ങി. വാഹനം മണലിൽ കുടുങ്ങുന്ന സമയം വരെയും രക്ഷപ്പെടും എന്നായിരുന്നു ഞങ്ങളുടെ വിശ്വസം. ദൗർഭാഗ്യം അവിടെയും ഞങ്ങളെ വെറുതെ വിട്ടില്ല. ജീവന് വേണ്ടിയുള്ള അവസാന ശ്രമമെന്ന നിലയിൽ ധൈര്യം സംഭരിച്ച് കൊണ്ട് പറഞ്ഞു. നമ്മൾ പിടികൊടുക്കില്ല. ഞങ്ങൾ മരിച്ചതുപോലെ കിടന്നു ഒരു മണിക്കൂറോളം ഞങ്ങൾ ഒന്നും മിണ്ടിയില്ല ഒടുവിൽ അവർ തിരിച്ചറിഞ്ഞു.’ ഞങ്ങളെ അവർ എടുത്തുയർത്തി ഞങ്ങളുടെ കയ്യിൽ ഉള്ളതെല്ലാം അവർ കൈക്കലാക്കി കരഞ്ഞപേക്ഷിച്ചവരെ നിർദയം കൊന്നു. ഞങ്ങളിൽ രണ്ട് പേരെ അവർ തട്ടിക്കൊണ്ടുപോയി. നിശബ്ദമായി വിറങ്ങലിച്ച് നിന്ന ഞാൻ എന്റെ ഊഴത്തിനായി കിതച്ചുനിന്നു. ഒരുമാംസക്കഷണം എന്നോണം എന്നെ തുറിച്ച് നോക്കുകയായിരുന്നു. എല്ലാവരും എന്നെ തുറിച്ചു നോക്കിയപ്പോൾ ഒരാൾ മറ്റെല്ലാവരെയും തടഞ്ഞു കൊണ്ട് അയാളുടെ കോട്ട് എനിക്ക് നൽകി. അപ്പോഴും ചുറ്റും നിന്നവർ എന്നോട് ആക്രോശിക്കുന്നുണ്ടായിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന ഒരു മനുഷ്യൻ ജീവന് വേണ്ടി കരഞ്ഞു, മുട്ടു കുത്തി നിന്ന അപേക്ഷിച്ചു .അവർ അദ്ദേഹത്തെ എന്റെ കൺമുന്നിൽ നിർദയം കൊന്നു.
ഭീകരർക്കൊപ്പം ഞാൻ തനിച്ചായി ഒരാൾ ഒരു ബോർഡുമായി എന്നെ സമീപിച്ചു അറബിയിൽ എന്നോട് ആക്രോശിച്ചു. എന്നെ മൃഗീയമായി മർദ്ദിച്ചു. മറ്റൊരാൾ ഓരോ നിമിഷങ്ങൾ കൂടുമ്പോഴും കത്തി പിടിച്ച് എന്നെ ഭീഷണിപ്പെടുത്തി. എന്നാൽ, തന്റെ ജാക്കറ്റ് തന്ന ഭീകരൻ അവരോട് ആക്രോശിക്കുകയും എന്നെ ചിറകിനടിയിലാക്കുകയും ചെയ്തുവെന്ന് അവർ പറയുന്നു. നീ ഓടിപ്പോകാൻ ശ്രമിച്ചാൽ, ഞാൻ നിന്റെ സുഹൃത്തിനെ കൊന്നതുപോലെ നിന്നെയും കൊല്ലും എന്ന് അവരിൽ ഒരാൾ ഭീഷണിപ്പെടുത്തിയതായി മേരി പറഞ്ഞു. ദയവ് തോന്നി ജാക്കറ്റ് തന്ന മനുഷ്യൻ അവരെ തട്ടി മാറ്റി എന്നോട് രക്ഷപ്പെട്ടോളാൻ
പറഞ്ഞു. ജീവന് വേണ്ടി ഞാൻ ഓടി. ഒരു സ്റ്റേജിനടിയിൽ കിടന്ന മൃതദേഹങ്ങൾക്കടുത്തു ഞാനും കിടന്നു. വെടി ഉതിർക്കുന്നതും കരച്ചിൽ ചുറ്റും മുഴങ്ങുന്നതും കേൾക്കാമായിരുന്നു. രക്തം കൊണ്ട് മുഖംമൂടി ഞാൻ കിടന്നു. ആരോ എന്നെ രക്ഷപ്പെടുത്തി. ഞാൻ രക്ഷപ്പെട്ടു എന്റ പകുതിയെ അവർ കൊന്നു. എനിക്ക് അതി ജീവിക്കാൻ കഴിയുമോ അറിയില്ല…എനിക്കിനി അവളെ കാണാൻ കഴിയില്ല അവൾ കരഞ്ഞു കൊണ്ടേയിരുന്നു. ഇരകളാക്കപ്പെടുന്ന ധാരാളം ലിൻഡമാർ നോവ അർഗമണിമാർ കൊല്ലപ്പെടുമ്പോൾ നമ്മുടെനാട്ടിലും ഭീകരവാദികൾക്ക് വേണ്ടി ശബ്ദങ്ങൾ ഉയരുന്നു.