കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇന്ത്യയിലെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും കണ്ടിട്ടില്ലാത്ത തന്ത്രമെന്ന് ഇഡി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇന്ത്യയിലെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും കണ്ടിട്ടില്ലാത്ത തന്ത്രമെന്ന് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 02:59 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കോടതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇഡി. കരുവന്നൂർ സഹകരണ ബാങ്കിൽ സാധാരണ ജനങ്ങൾ നിക്ഷേപിച്ച പണം രാഷ്‌ട്രീയ നേതാക്കളുടെ ഒത്താശയോടെ ബിനാമി വായ്പകളായി തട്ടിയെടുത്ത് കള്ളപ്പണമാക്കി മറ്റ് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുന്ന തന്ത്രം ഇന്ത്യയിലെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും കണ്ടിട്ടില്ലെന്ന് ഇഡി.

രാഷ്‌ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, സഹകാരികൾ, സംസ്ഥാന സർക്കാർ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ ഒത്താശയോടെ വളരെ സംഘടിതമായി ചേർന്ന് കള്ളപ്പണ ഉത്പാദനവും തുടർന്നുള്ള വെളുപ്പിക്കലും നടത്തിയ പിഎംഎൽഎ കേസുകൾ രാജ്യത്ത് ആദ്യമാണെന്നാണും ഇഡി വ്യക്തമാക്കി.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ സ്ഥിരസമിതി അദ്ധ്യക്ഷനുമായ പി.ആർ. അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവരുടെ രണ്ടാംഘട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇഡിയുടെ വെളിപ്പെടുത്തൽ. തുടർന്ന് കള്ളപ്പണം വെളുപ്പിക്കലിന്റെ മൂന്ന് ഘട്ടങ്ങൾ ഇഡി കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു.

ശരിയായ മാർഗങ്ങളിലൂടെ സാധാരണക്കാരും തൊഴിലാളികളും സമ്പാദിച്ച പണമാണ് ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത് പ്രതികൾ കള്ളപ്പണമാക്കിയത്. ഇതായിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഒന്നാം ഘട്ടം. ഇങ്ങനെ തട്ടിയെടുത്ത പണം പ്രതികളുടെയും അടുത്ത ബന്ധുക്കളുടെയും ഇഷ്ടക്കാരുടെയും അക്കൗണ്ടുകൾ വഴി നിക്ഷേപിച്ച് (പ്ലേസിങ്) ശരിയായ പണമെന്ന് തോന്നിപ്പിച്ച് പല തവണ അക്കൗണ്ടുകൾ മാറ്റി വെളുപ്പിക്കാൻ ശ്രമിച്ചതായിരുന്നു തട്ടിപ്പിന്റെ രണ്ടാം ഘട്ടം (ലെയറിങ്).

ശേഷം ഈ പണം പിൻവലിച്ച് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ വഴി ഭൂമിയിലും കെട്ടിടങ്ങളിലും നിക്ഷേപിച്ചു. ഇതായിരുന്നു തട്ടിപ്പിന്റെ മൂന്നാം ഘട്ടം (ഇന്റഗ്രേഷൻ). പിന്നീട് ഇത്തരം വസ്തുവകകൾ വിൽപന നടത്തി ആ പണം വീണ്ടും പ്രതികളുടെ ബന്ധുക്കളുടെ പേരിൽ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തു.

Tags: EDkaruvannur bank fraud
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies