രാജ്യവ്യാപകമായി എല്ലാ ഉപകരണങ്ങളിലും നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ അഥവാ നാവിക് പ്രചാരത്തിലെത്തിയിരിക്കുകയാണ്. രാജ്യത്തെ നാവിക്-ന്റെ പൊസിഷനിംഗ്, നാവിഗേറ്റിംഗ്, ടൈമിംഗ് എന്നിവയുമായി ബന്ധപ്പെടുത്തി സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തുന്നതിന്റെ നിർണായക സാദ്ധ്യതകളെക്കുറിച്ച് ഇസ്രോ മേധാവി എസ് സോമനാഥ് പരാമർശിച്ചു.
പ്രതിരോധ, സ്ട്രാറ്റജിക് അഫേഴ്‌സ് ന്യൂസ് പോർട്ടലായ ഭാരത് ശക്തി സംഘടിപ്പിച്ച കാറ്റലിസ്റ്റ് ആൻഡ് ഇന്ത്യൻ ഡിഫൻസ് കോൺക്ലേവ് 2023-ലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ബഹിരാകാശ മേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്ത് പറഞ്ഞു. സ്വകാര്യമേഖല സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വർദ്ധിച്ചു വരുന്ന പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു.
ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമായി സാങ്കേതിക വിദ്യയും നിർണായക പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.















