ഇസ്രായേലിൽ നിന്ന് മടങ്ങി വരാൻ  'ഓപ്പറേഷൻ അജയ്'; പ്രധാനപ്പെട്ട അഞ്ച് വിവരങ്ങൾ ഇതാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്രായേലിൽ നിന്ന് മടങ്ങി വരാൻ  ‘ഓപ്പറേഷൻ അജയ്’; പ്രധാനപ്പെട്ട അഞ്ച് വിവരങ്ങൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 06:55 pm IST
FacebookTwitterWhatsAppTelegram

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് 5000-ത്തോളം മിസൈലുകൾ തൊടുത്തുവിട്ടത്. അപ്രതീക്ഷിതമായി എത്തിയ മിസൈലുകൾ കണ്ട് ഞെട്ടിയെങ്കിലും പ്രത്യാക്രമണത്തിനായി ഇസ്രായേലിന് അധികം ചിന്തിക്കേണ്ടിയിരുന്നില്ല. തങ്ങളുടെ രാജ്യത്തെ തച്ചുടച്ചതിന്റെ നീറുന്ന വേദനയിലാണ് ഇസ്രായേൽ സ്വയം പ്രതിരോധത്തിനായി ഹമാസ് ഭീകരർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്.

ഹമാസ് ഭീകരരുടെ കടന്നുകയറ്റത്തിന് പിന്നാലെ ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ ദൗത്യമാണ് ‘ ഓപ്പറേഷൻ അജയ്’. സംഘർഷം ആരംഭിച്ച വേളയിൽ തന്നെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. അവശ്യഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിനായി ഹെൽപ് ലൈൻ നമ്പറും അവതരിപ്പിച്ചിരുന്നു. യുദ്ധത്തിന്റെ അഞ്ചാം നാളാണ് സർക്കാർ ഓപ്പറേഷൻ അജയ്‌ക്ക് രൂപം നൽകിയത്.

ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ പ്രധാന വിവരങ്ങൾ

1) ഇസ്രായേലിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സ്വദേശത്തേക്ക് മടക്കി കൊണ്ടുവരുന്നതിനുള്ള ദൗത്യമാണ് ഇത്. ഒഴിപ്പിക്കൽ ദൗത്യമല്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
2) പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലാകും ഇന്ത്യൻ പൗരന്മാരെ രാജ്യത്തെത്തിക്കുക. ആവശ്യമെങ്കിൽ ഇന്ത്യൻ നാവിക സേനയുടെ കപ്പലുകൾ വിന്യസിക്കും.
3) വിദ്യാർത്ഥികളും പ്രൊഫഷണലുകളും വ്യാപാരികളും ഉൾപ്പെടെ 18,000 ഇന്ത്യക്കാരാണ് ഇസ്രായേലിൽ ഉള്ളത്. മടങ്ങിവരൻ ആഗ്രഹിക്കുന്നവർക്കാണ് ഈ സൗകര്യം.
4) ഇസ്രായേലിലെയും പലസ്തീനിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ഡൽഹിയിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നു. 1800118797, +91-11 23012113, +91-11-23014104, +91-11-23017905, +919968291988 എന്ന നമ്പരുകളിലും [email protected]. എന്ന ഇ-മെയിൽ വഴിയും ബന്ധപ്പെടാവുന്നതാണ്.

5) ഇന്ത്യൻ എംബസിയിലും 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നു. +972-35226748, +972-543278392 എന്നീ നമ്പറുകളിലും [email protected] എന്ന ഇമെയിൽ ഐഡിയിലും ബന്ധപ്പെടാം.

ഓപ്പറേഷൻ അജയ്യുടെ ആദ്യ വിമാനം വെള്ളിയാഴ്ച രാവിലെ പുറപ്പെടും. നേരത്തെ വ്യാഴാഴ്ച രാത്രി പുറപ്പെടുമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. ടെൽ അവീവിലുള്ള എംബസി ഉദ്യോഗസ്ഥരാണ് രജിസ്‌ട്രേഡ് ഇന്ത്യൻ പൗരന്മാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നത്.

Tags: isrealOperation Ajay
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies