ഇന്ത്യന്‍ എല്‍-ക്ലാസിക്കോ...! വിശ്വപോരാട്ടത്തില്‍ ബദ്ധവൈരികള്‍ എട്ടാം തവണ മുഖാമുഖം വരുമ്പോള്‍; കീഴടങ്ങുമോ കീഴടക്കുമോ...?
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യന്‍ എല്‍-ക്ലാസിക്കോ…! വിശ്വപോരാട്ടത്തില്‍ ബദ്ധവൈരികള്‍ എട്ടാം തവണ മുഖാമുഖം വരുമ്പോള്‍; കീഴടങ്ങുമോ കീഴടക്കുമോ…?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 04:32 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ലോക ക്രിക്കറ്റില്‍ എല്‍-ക്ലാസിക്കോ ഏതാണെന്ന് ചോദിച്ചാല്‍ ഒരു ക്രിക്കറ്റ് പ്രേമിക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. ആവേശം പരകോടിയിലെത്തുന്ന ഈ വൈരത്തിന് പതിറ്റാണ്ടുകളുടെ കഥപറയാനുണ്ട്. ലോകകപ്പിലെ ഇന്ത്യയുടെ മേല്‍കോയ്മയ്‌ക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇതുവരെ പാകിസ്താന് കഴിഞ്ഞിട്ടില്ല. ഇത്തവണ അതിന് കച്ചമുറുക്കിയെത്തുന്ന പാകിസ്താന് മറികടക്കേണ്ടത് നിരവധി വെല്ലുവിളികളാണ്.

ഇന്ത്യയുടെ ഡെഡ്‌ലി ബാറ്റിംഗ് നിര ഒന്നാകെ ഫോമിലാണ്. ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയുമായി ഹിറ്റ്മാന്‍ ഉഗ്രന്‍ ടച്ചിലാണ്. ആദ്യ രണ്ടുമത്സരത്തിലും അര്‍ദ്ധ ശതകം നേടിയ കിംഗും അപാര ഫോമില്‍. ഇഷാന് പകരം ഗില്‍ മടങ്ങിയെത്തുമ്പോള്‍ ബാറ്റിംഗ് നിരയുടെ കരുത്ത് പതിന്മടങ്ങാകും. മദ്ധ്യനിരയില്‍ രാഹുലും ശ്രേയസും ജഡേജയും ഹാര്‍ദിക്കും കൂടി ഫോമിലെത്തിയാല്‍ ഇന്ത്യ മോദി സ്‌റ്റേഡിയത്തിന് തീപിടിപ്പിക്കും.

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് വന്നാല്‍ ബുംറയും സിറാജും നയിക്കുന്ന പേസ് നിര ഏപ്പോഴുള്ളതിനെക്കാലും ഒരുപടി മുന്നില്‍. ലോകകപ്പില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നത് മറ്റൊരു ഘടകമാണെങ്കിലും ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന നിരയെന്നത് ഉറപ്പ്. ഓസ്‌ട്രേലിയയെ ചുരുട്ടുക്കൂട്ടിയ സ്പിന്നന്‍ നിര ഏറെ ഭദ്രം. സസ്‌പെന്‍സ് നിലനില്‍ക്കുന്നത് ആരോക്കെ അവസാന ഇലവനില്‍ വരുമെന്നതില്‍ മാത്രം. ഇനി ആശങ്കയുടെ കാര്യമെടുത്താല്‍ മണിക്കൂറില്‍ 145-ന് കിലോ മീറ്ററിന് മുകളില്‍പന്തെറിയുന്ന ഇടം കൈയ്യന്‍ ബൗളര്‍മാര്‍ എപ്പോഴും ഇന്ത്യന്‍ മുന്‍നിരയ്‌ക്ക് വെല്ലുവിളിയായിട്ടുണ്ട്. അതൊരു കടമ്പയാണെന്ന് പറയേണ്ടി വരുമെങ്കിലും ഏഷ്യാ കപ്പില്‍  ഇന്ത്യയിത് മറികടന്നിരുന്നു. മൊട്ടേരയില്‍ അത് കണ്ടുതന്നെ അറിയണം.

ബദ്ധവൈരികളുടെ കാര്യമെടുത്താല്‍ എല്ലാകാലത്തും പാകിസ്താന് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു വെല്ലുവിളിയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവരുടെ എറ്റവും വലിയ ആശങ്കയും അതുതന്നെയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും എതിരാളികള്‍ 40 ഓവര്‍ പിന്നിടും മുമ്പേ 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇതില്‍ ശ്രീലങ്ക 345 റണ്‍സാണ് രണ്ടാം മത്സരത്തില്‍ അടിച്ചെടുത്തത്.

ന്യൂബോള്‍ കൈകാര്യം ചെയ്യുന്നതില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിക്കപ്പെടുന്ന ഷഹീന്‍ അഫ്രീദി നയിക്കുന്ന ബൗളിംഗ് നിരയ്‌ക്ക് പരിമിതികളേറെയുണ്ട്. ഹരീസ് റൗഫും നസീം ഷായ്‌ക്ക് പകരമെത്തിയ ഹസന്‍ അലിയും ശരാശരി പ്രകടനങ്ങളിലൊതുങ്ങുന്നു. അഫ്രീദിക്ക് ഫോം കണ്ടെത്താനാവാത്തതും തലവേദനയാണ്. മീഡിയം പേസറായ മുഹമ്മദ് നവാസും സ്പിന്നര്‍മാരായ ഷാദാബ് ഖാനും ഇഫ്തീഖര്‍ അഹമ്മദും ഇപ്പോഴും നനഞ്ഞ പടക്കങ്ങളാണ്.

ബാറ്റിംഗ് നിര നയിക്കുന്നത് ബാബറാണെങ്കിലും താരം ഇപ്പോഴും രണ്ടക്കം കടക്കാന്‍ പാടുപെടുന്നു. പാകിസ്താന്‍ നേടുന്ന റണ്‍സിന്റെ പകുതിയിലധികവും സ്‌കോര്‍ ചെയ്യുന്നത്  റിസ്വാനാണ്. താരത്തില്‍ തന്നെയാണ് പാക് പ്രതീക്ഷകളും. ശ്രീലങ്കയ്‌ക്കെതിരെ ഫോമിലെത്തിയ അബ്ദുള്ള ഷഫീഖും സൗദ് ഷക്കീലും പാക് നിരയ്‌ക്ക് മുതല്‍ കൂട്ടാണ്. ഇമാം ഉള്‍ഹഖും ഓള്‍റൗണ്ടര്‍ ഇഫ്തീഖറും ഫോമിലായാല്‍ ആരെയും വെല്ലുവിളിക്കാന്‍ പോന്നൊരു ടീമാകും അവര്‍.

ഉദ്ഘാടനമത്സരത്തില്‍ റണ്ണൊഴുകിയ പിച്ചാണ് ചിരവൈരികളെയും കാത്തിരിക്കുന്നത്. ഒന്നര ലക്ഷത്തോളം കാണികള്‍ ഉയര്‍ത്തുന്ന ആരവങ്ങളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഒരു വിജയമെന്ന സ്വപ്‌നമാണ് പാക്‌നിരയ്‌ക്കുള്ളത്. ലോകക്രിക്കറ്റില്‍ ഇതുവരെ 134 മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നപ്പോള്‍ 73 എണ്ണത്തില്‍ പാകിസ്താനും 56 മത്സരങ്ങളില്‍ ഇന്ത്യയും വിജയിച്ചു. അഞ്ച് മത്സരങ്ങള്‍ ഫലമില്ലാതായി. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഏഴ് തവണയും പാകിസ്താന് അടിയറവ് പറഞ്ഞു. ഇനി എട്ടാം തവണ…

 

Tags: pakstadiumIndiaWC2023Narendra Modi
ShareTweetSendShare

More News from this section

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

Latest News

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം: യുവാവ് കൊല്ലപ്പെട്ടു; 6 പേർ പിടിയിൽ

മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലിൽ ‘മത്തി പ്രളയം’: ബോട്ട് നിറഞ്ഞ് 10,000 കിലോ നെയ്മത്തി

“ഇടനാട് ജില്ല” : എം.സി റോഡ് മേഖലയിലെ നഗരസമൂഹങ്ങൾക്ക് പുതിയ ജില്ല വേണമെന്ന ആവശ്യമുയരുന്നു

“അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” പുസ്തക പ്രകാശനം ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies