തീ, ജലാശയം, മൃഗങ്ങൾ എന്നിങ്ങനെ പലതിനെയും ഭയപ്പെടുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഭയമുള്ളവയുമായി അടുത്ത് പെരുമാറാൻ മടിക്കുന്നവരാണ് എല്ലാവരും. എന്നാൽ, സ്ത്രീകളെ ഭയമുള്ള ആരെയെങ്കിലും കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ട്. വർഷങ്ങളായി സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന ഒരു മനുഷ്യൻ. ആഫ്രിക്കയിലെ റുവാണ്ട സ്വദേശിയായ കാലിറ്റ്‌ക്‌സെ നസാംവിറ്റ എന്ന 71-കാരനാണ് സ്ത്രീകളെ ഭയപ്പെട്ട് വീട്ടിൽ ഒറ്റയ്‌ക്ക് കഴിയുന്നത്.
കഴിഞ്ഞ 55 വര്‍ഷമായി സ്ത്രീകളുമായി ഇടപഴകേണ്ടിവരുമെന്ന ഭയത്താൽ ഒറ്റയ്‌ക്ക് കഴിയുകയാണ് കാലിറ്റ്‌ക്‌സെ. 16-ാം വയസ് മുതലാണ് സ്ത്രീകളില്‍ നിന്നും ഇയാൾ അകന്ന് താമസിക്കാന്‍ തുടങ്ങിയത്. വീട്ടിലേക്ക് സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാന്‍ 15 അടി ഉയരത്തിൽ വേലിയും കെട്ടി. ഒരു പെണ്ണിനെയും വീടിനുള്ളിൽ പ്രവേശിക്കാൻ ഇയാൾ അനുവദിക്കില്ല.
സ്ത്രീകളെ ഭയമാണെങ്കിലും കാലിറ്റ്‌ക്‌സെ നസാംവിറ്റിനെ സഹായിക്കുന്നത് സ്ത്രീകൽ തന്നെയാണെന്നാണ് മറ്റൊരു വിചിത്രമായ കാര്യവും. നാട്ടിലെ സ്ത്രീകളാണ് ഇയാൾക്കാവശ്യമായ ഭക്ഷണങ്ങൾ നൽകുന്നത്. വേലിക്കപ്പുറത്ത് നിന്നുകൊണ്ട് ഭക്ഷണങ്ങൾ നസാംവിറ്റിന് സ്ത്രീകൾ എറിഞ്ഞു നൽകും. എന്നിരുന്നാൽ പോലും, സ്ത്രീകളെ കണ്ടാൽ ഇയാൾ വീടിന്റെ കതകടച്ച് കുറ്റിയിട്ട് ഒളിച്ചിരിക്കും. ‘ഗൈനോഫോബിയ’ എന്ന മാനസികാവസ്ഥയാണ് സാംവിറ്റയ്‌ക്കുള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ. സ്ത്രീകളോടുള്ള അകാരണമായ ഭയത്തെയാണ് ഗൈനോഫോബിയ എന്നു പറയുന്നത്.















