അന്ന് അക്തറെ തല്ലിച്ചത് സച്ചിൻ ...! ഇന്ന് ഷഹീൻ അഫ്രീദിയെ കാത്തിരിക്കുന്നത് ആര്?
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്ന് അക്തറെ തല്ലിച്ചത് സച്ചിൻ …! ഇന്ന് ഷഹീൻ അഫ്രീദിയെ കാത്തിരിക്കുന്നത് ആര്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 11:46 am IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങളിലെ എൽ ക്ലാസികോ എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു 2003ൽ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ മത്സരം. ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ സയ്യിദ് അൻവറുടെ സെഞ്ച്വറി കരുത്തിൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 273 റൺസടിച്ചപ്പോൾ ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പേറി. കാരണം ലക്ഷ്യം മറികടക്കാൻ എതിരിടേണ്ടത് വസീം അക്രവും വഖാർ യൂനിസും ഷൊയൈബ് അക്തറും അബ്ദുൾ റസാഖും അടങ്ങുന്ന പാക് പേസ് നിരയെ ആയിരുന്നു. എന്നാൽ ഈ ചങ്കിടിപ്പിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു ഇന്ത്യയുടെ ഓപ്പണിംഗ്.

ഇന്ത്യക്കായി ഓപ്പണിംഗിനിറങ്ങിയ സച്ചിൻ തെണ്ടുൽക്കറും വീരേന്ദർ സെവാഗും ചേർന്ന് ഇന്ത്യയെ നിലംപരിശാക്കുമെന്ന് മത്സരത്തിന് മുമ്പ് വെല്ലുവിളിച്ച ഷൊയൈബ് അക്തറെ തിരഞ്ഞുപിടിച്ച് ബാറ്റിംഗിൽ സംഹാരതാണ്ഡവം നടത്തിയപ്പോൾ ഇന്ത്യ 6 ഓവറിൽ 53 റൺസ് നേടി. എന്നാൽ സെവാഗിനെയും ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയും തുടർച്ചയായ പന്തുകളിൽ പുറത്താക്കി വഖാർ യൂനിസ് ഇന്ത്യക്ക് കനത്ത് പ്രഹരം നൽകി. എങ്കിലും അടിച്ചുതകർത്ത സച്ചിൻ 75 പന്തിൽ 98 റൺസടിച്ച് സെഞ്ച്വറിക്ക് രണ്ട് റൺസകലെ ഷൊയൈബ് അക്തറിന്റെ പന്തിൽ വീണെങ്കിലും കൈഫും യുവരാജും ദ്രാവിഡും ചേർന്ന്
ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

അന്ന് ലോകകപ്പിൽ പാകിസ്താനെതിരെ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനെന്ന ബഹുമതിയാണ് സച്ചിന് രണ്ട് റൺസകലെ നഷ്ടമായത്. 2015ലെ ലോകകപ്പ് വരെയാണ് പിന്നീട് ഈ നേട്ടം കൈവരിക്കാൻ ഇന്ത്യ കാത്തിരുന്നത്. ഇതിനിടെ 2007ൽ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായതിനാൽ ഇന്ത്യ-പാക് പോരാട്ടമുണ്ടായില്ല. 2011ലാകട്ടെ സച്ചിൻ 85 റൺസിൽ വീണു. വിരാട് കോഹ്ലിയാണ് പാകിസ്താനെതിരെ നടന്ന ലോകകപ്പിൽ ഓസ്‌ട്രേലിയയിൽ വച്ച് ആ നേട്ടം സ്വന്തമാക്കിയത്. 126 പന്തിൽ 107 റൺസായിരുന്നു കോഹ്ലിയുടെ നേട്ടം. 113 പന്തിൽ 140 റൺസടിച്ച് കഴിഞ്ഞ ലോകകപ്പിൽ രോഹിത് ശർമ്മ കോഹ്ലിയുടെ നേട്ടം ആവർത്തിച്ചു. കോഹ്ലി ആ മത്സരത്തിൽ 77 റൺസടിച്ചിരുന്നു. ലോകകപ്പ് പോരാട്ടത്തിന് ഇന്ത്യയിന്ന് പാകിസ്താനെതിരെ ഇറങ്ങുമ്പോൾ ആരുടെ ബാറ്റിൽ നിന്നാകും സെഞ്ച്വറി പിറക്കുക എന്നാണ് ആരാധകർ ഉറ്റ് നോക്കുന്നത്.

Tags: Sachin Tendulkarind-pak matchShoaib AkhtarShaheen AfridiODI WORLD CUP
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies