ഉള്ളിലുള്ള കലകാരനെ പുറത്തെടുത്തിരിക്കുകയാണ് പ്രധാന സേവകൻ. ഗാർബോ എന്ന നവരാത്രി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിഷ്ക് ബാഗ്ചിയുടെ സംഗീതത്തിൽ ധ്വനി ഭാനുശാലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി എഴുതിയ ഗർബ പുറത്തിറങ്ങിയതിന് പിന്നാലെ ആശംസകളുമായി കങ്കണ റണാവത്തും രംഗത്തെത്തി. പ്രചോദനാത്മകം എന്നാണ് താരം പറഞ്ഞത്. അടൽ ജിയുടെ കവിതകളായാലും നരേന്ദ്രമോദിജിയുടെ പാട്ടുകളായാലും കവിതകളായാലും കഥ പറച്ചിലായാലും എത്ര മനോഹരമാണ്. ധീര നായകന്മാർ കലയുടെ സൗന്ദര്യത്തിലും ആർദ്രതയിലും മുഴുകുന്നത് കാണുന്നത് തന്നെ ഹൃദയസ്പർശിയായ കാര്യമാണ്. എല്ലാ കലാകാരന്മാർക്കും വളരെ പ്രചോദനം നൽകുന്നു- താരം എക്സിൽ കുറിച്ചു. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വീഡിയോയിലെ നരേന്ദ്ര മോദി എന്ന പേര് കേട്ട് ഞെട്ടിപ്പോയി എന്നാണ് ഒരു ഉപയോക്താവ് പറഞ്ഞത്.
How beautiful, whether it’s Atal ji’s poems or @narendramodi ji’s songs/poems and story telling, always heart warming to see our tough heroes indulging in the beauty and tenderness of art #Navratri2023 #garba
Very inspiring for all artists 🥰🙏 https://t.co/AaFPo0SwIX— Kangana Ranaut (@KanganaTeam) October 14, 2023
താങ്കളുടെ ഗാർബ വരികൾ ഏറെ ഇഷ്ടപ്പെട്ടു. പുതിയ താളവും രചനയും ഇമ്പവുമുള്ള ഗാനമായിരുന്നു ഞങ്ങൾക്ക് ആവശ്യം. ഈ പാട്ടിനെയും വീഡിയോയും ജീവസുറ്റതാക്കാൻ അങ്ങേയ്ക്ക് കഴിഞ്ഞു- ഗായിക ധ്വനി എക്സിൽ കുറിച്ചു. വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു അവരുടെ വാക്കുകൾ.
Dear @narendramodi Ji, #TanishkBagchi and I loved Garba penned by you and we wanted to make a song with a fresh rhythm, composition and flavour. @Jjust_Music helped us bring this song and video to life.
Watch here – https://t.co/WSYdPImzSJ pic.twitter.com/yoZnhEyzC4
— Dhvani Bhanushali (@dhvanivinod) October 14, 2023
ട്വീറ്റിന് പ്രധാനമന്ത്രി മറുപടിയും നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് എഴുതിയ ഗർബയുടെ ഈ മനോഹരമായ അവതരണത്തിന് ധ്വനി ഭാനുശാലിക്കും തനിഷ്ക് ബാഗ്ചിക്കും സംഘത്തിനും നന്ദി. ഓർമ്മകളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഇത്. വർഷങ്ങളായിട്ട് എനിക്ക് എഴുതാൻ കഴിഞ്ഞിട്ടില്ല, എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയ ഗർബ എഴുതാൻ കഴിഞ്ഞു. നവരാത്രി സമയത്ത് പങ്കിടുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Thank you @dhvanivinod, Tanishk Bagchi and the team of @Jjust_Music for this lovely rendition of a Garba I had penned years ago! It does bring back many memories. I have not written for many years now but I did manage to write a new Garba over the last few days, which I will… https://t.co/WAALGzAfnc
— Narendra Modi (@narendramodi) October 14, 2023