മനുഷ്യൻ പ്രകൃതിയിൽ നിന്ന് കഴിയുന്നതെല്ലാം ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ചെടികളിൽ നിന്നും പഴങ്ങളിൽ നിന്നും മരങ്ങളിൽ നിന്നും വേർതിരിച്ചെടുക്കാൻ കഴിയുന്നതെല്ലാം മനുഷ്യൻ വേർതിരിച്ചെടുക്കുന്നു. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന ഉത്പന്നങ്ങളിലൊന്നാണ് എണ്ണകൾ. ചെടികളുടെയോ പൂവിന്റെയോ പഴങ്ങളുടെയോ സുഗന്ധം അവയിൽ അടങ്ങിയിരിക്കുന്നു. മനുഷ്യൻ ആരോഗ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും ചിന്തിക്കുന്നതിനാൽ ഓരോ ദിവസും എണ്ണയുടെ ജനപ്രീതി വർദ്ധിക്കുന്നു. അവ വേർതിരിച്ചെടുക്കുന്ന സസ്യങ്ങളെ ആശ്രയിച്ച് അവയുടെ വിലയും വിപണയിൽ വ്യത്യാസപ്പെടുന്നു. ചില എണ്ണകൾ മേടിക്കണമെങ്കിൽ വലിയ വില തന്നെ കൊടുക്കേണ്ടി വരാറുണ്ട്. അത്തരത്തിൽ, ഏറ്റവും ചെലവേറിയ 10 അവശ്യ എണ്ണകൾ ഏതൊക്കെയാണെന്ന് നോക്കാം.
1. ചെമ്പക എണ്ണ(Champaca Absolute Essential Oil)

വിഷാദരോഗം ഭേദമാക്കാനും സമ്മർദ്ദം, തലകറക്കം, തലവേദന എന്നിവ ഒഴിവാക്കാനുമുള്ള മികച്ച ഒന്നാണ് ചെമ്പക എണ്ണ. മുഖക്കുരു, പാടുകൾ, ചുളിവുകൾ എന്നിവ പരിഹരിക്കാനും ഇത് ഉപകാരപ്രദമാണ്. ഇന്ത്യയിലും ഏഷ്യയുടെ വളരെ വിലമതിക്കുന്ന എണ്ണയാണ് ഇവ. 1,88,202.63 ഇതിന്റെ വില.
2. ട്യൂബറോസ് എണ്ണ(Tuberose Absolute Essential Oil)

മെക്സിക്കോയിൽ നട്ടുവളർത്തുന്ന ഒരു സസ്യമാണ് ട്യൂബറോസ്. അതിന്റെ സത്ത് പെർഫ്യൂമിന് ഉപയോഗിക്കുന്നു. ട്യൂബറോസ് സത്തിൽ നിന്ന് എണ്ണയും വേർതിരിച്ച് എടുക്കാം. ട്യൂബറോസ് ഒരു ആഡംബര എണ്ണയായി കണക്കാക്കപ്പെടുന്നു. ഇത് ഉറക്കമില്ലായ്മയ്‌ക്ക് മികച്ച പ്രതിവിധിയാണ്. 1,37,231.08 ട്യൂബറോസ് എണ്ണയുടെ വില.
3. ഫ്രാങ്കിപാനി എണ്ണ(Frangipani Absolute Essential Oil)

ഫ്രാൻസിലെ കൊമോറോസ് ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന അപൂർവ ഇനമാണ് ഫ്രാങ്കിപാനി പുഷ്പം. ഇതിന്റെ എണ്ണ കട്ടിയുള്ളതാണ്. നല്ല സുഗന്ധമാണ് ഇവയ്‌ക്ക്. ഈ എണ്ണയുടെ വില 1,23,633.11 രൂപയാണ്.
4. കഞ്ചാവ് പൂവിൽ നിന്നുള്ള എണ്ണ(Cannabis Flower Essential Oil)

ലഹരി വസ്തുക്കളിൽപ്പെടുന്ന കഞ്ചാവിൽ നിന്നും ധാരാളം ഉത്പന്നങ്ങളും ഉണ്ടാക്കാറുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, സോപ്പുകൾ എന്നിവയ്‌ക്ക് കഞ്ചാവ് ഉപയോഗിക്കാറുണ്ട്. എണ്ണ നിർമ്മിക്കാനും കഞ്ചാവിന്റെ പൂവ് ഉപയോഗിക്കുന്നു. ഇതിന്റെ എണ്ണയ്‌ക്ക് 78,918.30 രൂപ വില വരും.
5. അഗർവുഡ് എണ്ണ(Agarwood Essential Oil)

മികച്ച സുഗന്ധത്തിനും ഔഷധ ഉപയോഗത്തിനും പേര് കേട്ടതാണ് അഗർവുഡ് എണ്ണ. ഇത് അഗർവുഡിൽ നിന്ന് വേർതിരിച്ചെടുത്തതാണ്. അഗർവുഡിനെ വംശനാശഭീഷണി നേരിടുന്ന ഇനമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ അസംസ്കൃത വസ്തുക്കളിൽ ഒന്നാണ്. മരങ്ങൾ വളരാൻ വളരെക്കാലം ആവശ്യമാണ്. ഇന്ത്യ, ഭൂട്ടാൻ, വിയറ്റ്നാം, ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്.അഗർവുഡ് എണ്ണയ്‌ക്ക് 70,909.68 രൂപ വരും വില.















